Input your search keywords and press Enter.

Newsdesk

2449 Articles0 Comments

സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു :കലഞ്ഞൂർ നിവാസി മരണപ്പെട്ടു

  സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കലഞ്ഞൂർ പാലമല ബിന്ദു ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. പത്തനാപുരം കല്ലുംകടവ് ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ആയിരുന്നു അപകടം.…

ജിതേഷ്ജിയ്ക്ക് ‘ഡി. ലിറ്റ്’ ബഹുമതി നൽകി ആദരിച്ചു

  ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു. ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ…

ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

  പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ അനാമിക സുരാജിനാണ് രണ്ടാം സ്ഥാനം. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ ആര്‍. കിഷോര്‍, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്…

പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു

  പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 3.45 കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എ. ഷിബു പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറിന് ചുമതല കൈമാറി. തെരഞ്ഞെടുപ്പ്, ടൂറിസം, തീര്‍ഥാടനം, പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന മേഖലകളിലും…

കേരളത്തില്‍ ചൂട് കൂടും : ആറു ജില്ലകളിൽ ജാ​ഗ്രത നിര്‍ദേശം

  2024 മാർച്ച് , 5 ന് ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 04/03/2024 )

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്  വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം…

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്: പരീക്ഷകളെ ബാധിക്കില്ല

  സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: വയോധികയെ ചവിട്ടിക്കൊന്നു

    ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (78) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുവളപ്പിൽ കൂവ വിളവെടുക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. നേര്യമംഗലത്തിന് സമീപം വനമേഖലയിൽ നിന്ന് 5 കിലോ മീറ്റർ മാത്രം അകലെയുള്ള സ്ഥലമാണ് കാഞ്ഞിരവേലി.…

കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലുടെ ബിജെപി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് ആണ് ശ്യാമിനെ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന-ജില്ലാ നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പി.സിക്ക് സീറ്റ് ലഭിക്കില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞ് ശ്യാം രണ്ടു ദിവസം മുന്‍പ്…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ : സംസ്ഥാനതല ഉദ്ഘാടനം

  വാക്‌സിന്‍ നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യ മേഖലയെ…

error: Content is protected !!