മകരവിളക്ക് മഹോത്സവം : പമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നത് എന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീര്‍ഥാടകര്‍ക്കായി നല്‍കുന്നതെന്നും ഉറപ്പു വരുത്തി. മുന്‍കരുതലിന്റെ…
മകരവിളക്ക് ദിവസത്തെ ചടങ്ങുകൾ ( (15.01.2024) പുലർച്ചെ 2 ന് പള്ളി ഉണർത്തൽ 2.15 ന്.. തിരുനട തുറക്കൽ.. നിർമ്മാല്യം 2.46 ന് മകര സംക്രാന്തി പൂജയും നെയ്യഭിഷേകവും 3 മണിക്ക് പതിവ് അഭിഷേകം 3.30 ന് .ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം…
ഹരിവരാസന പുരസ്കാര സമർപ്പണം തിങ്കളാഴ്ച ( ജനുവരി 15 ന്) രാവിലെ 9 ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ഈ വർഷത്തെ ഹരിവരാസനം പുരസ്കാര സമർപ്പണം തിങ്കഴളാഴ്ച (ജനുവരി 15 ന് ) രാവിലെ 9 ന് സന്നിധാനത്ത് നടക്കും. സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണിദാസനാണ് ഈ വർഷത്തെ…
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ,ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ,ക്ഷേത്രം എ ഒ ഉണ്ണികൃഷ്ണൻ നായർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ…
മുൻമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കം.കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം…
ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു. അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14, 15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു…
ഡിസംബര്‍ മാസം ഇക്കുറി തണുപ്പ് ഇല്ലായിരുന്നു. എന്നാല്‍ ജനുവരി പത്തു മുതല്‍ തണുപ്പ് തുടങ്ങി .മകരത്തില്‍ മഞ്ഞു പെയ്യും എന്ന് പഴമയുടെ വാക്ക് ഉണ്ട് . വെളുപ്പിനെ കടുത്ത തണുപ്പും പകല്‍ കടുത്ത ചൂടും തുടങ്ങിയതോടെ വേനല്‍ക്കാല രോഗങ്ങള്‍ ഉടലെടുത്തു . ജലാശയങ്ങള്‍ വറ്റിത്തുടങ്ങി . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനം മുതല്‍ കല്ലേലി വരെയുള്ള കാട്ടരുവികള്‍ വറ്റിതുടങ്ങി . ഇക്കുറി കടുത്ത ജലക്ഷാമം നേരിടും എന്നാണ്…
ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’ ആരംഭിച്ച് ഇന്ത്യന്‍ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള പാകിസ്താന്‍ ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും, ചിന്നാര്‍ സൈന്യ വിഭാഗവും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാണ് . തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍…
മൈലപ്രാ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമര ജ്വാല നടത്തി . മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്-പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി ഉദ്ഘാടനം…
കോന്നി വള്ളിക്കോട് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം.കെ ജി മുരളീധരൻ നായർ, മോഹനൻ നായർ, കെ എൻ രഘുനാഥൻ, പി ആർ രാജൻ, എസ് രാജേഷ്, അജിത എൻ നായർ, ചന്ദ്രമതി യശോധരൻ, ജോമിനി ജേക്കബ്, എ വസുമതി, പി ജി ശശിധര കുറുപ്പ് എന്നിവരാണ് വിജയിച്ചത്. വിജയികൾക്ക് എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി .സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ…
Recent Comments