കുമാരനാശാൻ യാത്രയായിട്ട് 100 വർഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ പ്രദർശനം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സിൽ 16, 17 തീയതികളിൽ നൂൺ ഷോയും (രാവിലെ 11 മണിക്ക് )18 ന് നൂൺ ഷോയും ഫസ്റ്റ് ഷോയും (വൈകിട്ട് 6 മണിക്ക് )ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . പത്തനംതിട്ട പ്രസ്…
കൊച്ചി: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ കഴിഞ്ഞതായി 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ്, സ്മോള്‍ ക്യാപുകളിലാണെന്നും ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കോട്ടക്…
മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും.…
സന്നിധാനത്ത് ഡി.ജി.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം,…
മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു . പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിച്ച ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത് . കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടായില്ല…
മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു.…
അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ജനുവരി 13) രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.…
ജന്മനക്ഷത്രത്തിൽ ഡോ.കെ.ജെ യേശുദാസിന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ്…
മണ്ഡലകാലത്ത് തുടർച്ചയായി കോന്നി അരുവാപ്പുലത്തെ കുടുംബശ്രീ കൂട്ടായ്മ ഈ വർഷവും തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കാനന പാത വഴി നടന്നു വരുന്ന അയ്യപ്പ സ്വാമിമാർക്ക് അന്നദാന വഴിപാടായി കഞ്ഞി സമർപ്പിക്കുന്ന ചടങ്ങ് ഈ വർഷവും വളരെ വിപുലമായി കൊണ്ടാടി. അന്നദാനച്ചടങ്ങിൽ വാർഡ് മെമ്പർ സ്മിത സന്തോഷ് ആശംസ അറിയിച്ചു. രാവിലെ 11 മണിക്കു തുടങ്ങിയ അന്നദാനം രാത്രി വൈകിയും തുടർന്നു. ശേഷം അയ്യപ്പ ഭക്തിഗാന ഭജനയോടുകൂടി ഈ വർഷത്തെ…
കൊടുമണ്‍ റൈസ് മില്‍ ഉദ്ഘാടനം 15 ന് കൊടുമണ്‍ റൈസ് മില്ലിന്റെ ഉദ്ഘാടനം ജനുവരി 15 നു രാവിലെ 10നു കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം…
Recent Comments