Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കുഷ്ഠരോഗനിര്‍മാര്‍ജനത്തന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

കുഷ്ഠരോഗനിര്‍മാര്‍ജനത്തന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍ കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കണം. കുട്ടികളിലെ രോഗനിര്‍ണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയകാമ്പയിന്‍ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ്…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/01/2025 )

ദേശീയ സമ്മതിദായക ദിനം: അഭിജിത് അമല്‍രാജ് മുഖ്യാതിഥി ജനുവരി 25 ദേശീയ സമ്മതിദായക ദിനം ജില്ലാതല ഉദ്ഘാടനത്തില്‍ റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോകചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിജിത് അമല്‍രാജ് മുഖ്യാതിഥിയാകും. രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ. പ്രേംകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ നിയമ…

കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ വേണം : ജനം ഇതാ സ്ഥലം ഒരുക്കി

  കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര്‍ ടി സി ബസ്സ്‌ ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്‍കിയാല്‍ കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര്‍…

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു.   കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും. നിലവിൽ പാലം നിർമ്മിക്കുന്നതിനായി…

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ തൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ തൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു   ‘കെസ്‌റു’ സ്വയം തൊഴില്‍ പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ ‘കെസ്‌റു’ വിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21 നും 50 നും മധ്യേ.വാര്‍ഷിക വരുമാനം ഒരുലക്ഷംരൂപയില്‍ കവിയരുത്. വായ്പാതുക പരമാവധി ഒരുലക്ഷംരൂപ. വായ്പ തുകയുടെ 20ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഫോണ്‍…

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു 

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു കോന്നി :കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ…

കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം

കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുപുറം എത്തി  റോഡ്‌ ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ്  പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ്‌ വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് . ഇന്ന് രാവിലെ ആണ് സംഭവം . ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെ എസ് ആര്‍ ടി സി ബസ്സ്‌…

ഇന്ത്യയുടെ അഞ്ചാംപനി-റുബെല്ല വാക്സിനേഷൻ യജ്ഞം 97.98 ശതമാനത്തിലെത്തി:കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയുടെ അഞ്ചാംപനി-റുബെല്ല വാക്സിനേഷൻ യജ്ഞം 97.98 ശതമാനത്തിലെത്തി:കേന്ദ്ര സര്‍ക്കാര്‍ 2021-22, 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുണ്ടായ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, 5 വയസ്സിന് താഴെയുള്ള മരണനിരക്ക്, മൊത്തം ഫെർട്ടിലിറ്റി നിരക്ക് എന്നിവയിലെ ത്വരിതഗതിയിലുള്ള കുറവ്, ക്ഷയരോഗം, മലേറിയ, കരിമ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾ…

കാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

  സുഗതകുമാരി കവിതകൾ കേവലം കാവ്യാത്മകമൊ പ്രതീകാത്മകമോ ആയിരുന്നില്ലെന്നും അവരുടെ കവിതകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ആഹ്വാനമായിരുത്തു എന്നും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ആറൻമുള വിജയാനന്ദ വിമാപീഠം സ്കുളിൽ സംഘടിപ്പിച്ച സുഗതോത്സവം നവതി സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതവനം പോലെ ഒരു സുഷ്മ വനം നിർമ്മിക്കുന്ന പരിസ്മിതി സൗഹാർദ്ദമായ ഇടപെടലാണ് ഇവിടെ നടന്നു വരുന്നത്.…

ഇന്ത്യന്‍ രാഷ്ട്രപതിയുടെ കാര്യാലയം അറിയിപ്പ് (22/01/2025)

ഇന്ത്യന്‍ രാഷ്ട്രപതിയുടെ കാര്യാലയം അറിയിപ്പ് ( 22/01/2025 ) ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാരുടെ സംഘം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വികസന യാത്രയിലെ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് അവര്‍ അവരുടെ സേവനത്തില്‍ ചേരുന്നതെന്ന് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ കൂടിച്ചേരല്‍, വിവരവിനിമയത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം, ആഗോള…

error: Content is protected !!