Input your search keywords and press Enter.

Newsdesk

2449 Articles0 Comments

നരഭോജി കടുവ: മാനന്തവാടി ന​ഗരസഭാ പരിധിയിൽ ഇന്ന് ( 25/01/2025 ) ഹർത്താൽ

നരഭോജി കടുവ: മാനന്തവാടി ന​ഗരസഭാ പരിധിയിൽ ഇന്ന് ( 25/01/2025 ) ഹർത്താൽ മാനന്തവാടി ന​ഗരസഭാ പരിധിയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. എസ്.ഡി.പി.ഐ.യും പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി .കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് വെള്ളിയാഴ്ച സംഘടിപ്പിച്ച മാ‍ർച്ച് അക്രമാസക്തമായിരുന്നു.വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ…

കോന്നിയില്‍ മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കാൻ യോഗം ചേർന്നു

  കോന്നി :കോന്നി മണ്ഡലത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിനു വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കോന്നി ആനക്കൂട്ടിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യും യോഗം ചേർന്നു. കോന്നി മണ്ഡലത്തിൽ മാതൃകാപരമായി വന്യജീവി സംഘർഷത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനും ആയി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ആദ്യഘട്ട യോഗമാണ്…

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

  സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും കോന്നി :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത്…

ഈ മാസം 27ന് ബി ജെ പിയുടെ ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കും

ഈ മാസം 27ന് ബി ജെ പിയുടെ ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കും : കെ.സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ) ബിജെപിയുടെ കേരളത്തിലെ മണ്ഡലം പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഈ മാസം 27ന് ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് നേരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ ലജ്ജാകരമായ മറുപടി പറയാൻ മടിയില്ലാതായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഞ്ചിക്കോട്…

കോന്നി മെഡിക്കൽ കോളേജിനോട് അവഗണന; പ്രക്ഷോഭം ശക്തമാക്കും : എസ് ഡി പി ഐ

കോന്നി മെഡിക്കൽ കോളേജിനോട് അവഗണന; പ്രക്ഷോഭം ശക്തമാക്കും : എസ് ഡി പി ഐ കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കടുവ യുവതിയെ കൊന്നുതിന്നു: വെടിവയ്ക്കാൻ ഉത്തരവ്

കടുവ യുവതിയെ കൊന്നുതിന്നു: വെടിവയ്ക്കാൻ ഉത്തരവ് വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ…

പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാഭ്യാസ പദ്ധതി: അരുവാപ്പുലത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കും

പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാഭ്യാസ പദ്ധതി:അരുവാപ്പുലത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കും അരുവാപ്പുലംഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക കര്‍മ്മപദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തു തലത്തില്‍ പ്രാദേശിക കോഓര്‍ഡിനേഷന്‍ കമ്മറിയോഗം നടത്തി. പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അധ്യക്ഷയായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ അംഗങ്ങളായുമുള്ള പ്രാദേശിക കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് രൂപീകരിച്ചത്.   വില്ലേജ് എഡ്യുക്കേഷന്‍ രജിസ്റ്റര്‍ കാലോചിതമായി…

‘എന്റെ ഭൂമി’ :ഡിജിറ്റൽ ലാൻഡ് സർവേ ഏകീകൃത പോർട്ടലിലൂടെ

‘എന്റെ ഭൂമി’ :ഡിജിറ്റൽ ലാൻഡ് സർവേ ഏകീകൃത പോർട്ടലിലൂടെ ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചു കേരളം : കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ…

‘രണ്ട് മീനുകൾ’ :ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വ ചിത്രം

‘രണ്ട് മീനുകൾ’ :ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വ ചിത്രം ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന…

കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു

കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് . 74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ…

error: Content is protected !!