Input your search keywords and press Enter.

Newsdesk

2449 Articles0 Comments

സിവിൽ സർവീസ് അക്കാഡമി:അവധിക്കാല ക്ലാസുകൾ:അപേക്ഷകൾ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.       ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ 2025 മാർച്ച് 7 മുതൽ…

കപ്പലിൽ നിന്ന് 33 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

കപ്പലിൽ നിന്ന് 33 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഇന്ത്യൻ തീരസംരക്ഷണസേന(ഐസിജി) എന്നിവ സംയുക്തമായി നടത്തിയ ദൗത്യത്തിൽ മാലദ്വീപിലേക്ക് പോയ ഒരു ടഗ്-ബാർജ് കപ്പലിൽ നിന്ന് 33 കോടി രൂപ വിലമതിക്കുന്ന 29.954 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഡിആർഐ ഉദ്യോഗസ്ഥർ രൂപീകരിച്ച പ്രത്യേക ഇന്റലിജൻസ് സംവിധാനമാണ് ഈ പിടിച്ചെടുക്കലിലേക്ക് നയിച്ചത്. തൂത്തുക്കുടി പഴയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ടഗ് കപ്പൽ…

കോന്നിയില്‍ വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കോന്നിയില്‍ വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് കോന്നി വകയാറില്‍ പഴയ എസ് ബി ഐയ്ക്ക് സമീപം ഉള്ള വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി .കടയില്‍ ഉണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വകയാറില്‍ ആണ് സംഭവം .റാന്നി ഭാഗത്ത്‌ നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ടു വഴിയോര കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു . കടയില്‍ ഉണ്ടായിരുന്ന…

ക്ഷയരോഗ നിര്‍ണ്ണയം : കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം നടന്നു

ക്ഷയരോഗ നിര്‍ണ്ണയം : കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം നടന്നു നൂറു ദിന ക്ഷയരോഗ നിര്‍ണ്ണയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ AHWC കളിലും ‘നിർണയ’ലബോറട്ടറി നെറ്റ്‌വർക്കുമായി സംയോജിച്ച് കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം കോന്നി അരുവാപ്പുലം കല്ലേലി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയില്‍ വെച്ച് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഷ്മ മറിയം റോയ് നിർവഹിച്ചു. കല്ലേലി സർക്കാർ ആയുർവേദ…

കല്ലേലി ആയുർവേദ ഡിസ്‌പെൻസറിയിൽ ഇ ഹോസ്പിറ്റൽ ‘ സംവിധാനം തുടങ്ങി

  കോന്നി അരുവാപ്പുലം കല്ലേലി ആയുർവേദ ഡിസ്‌പെൻസറിയിൽ ആരംഭിച്ച ഇ ഹോസ്പിറ്റൽ സംവിധാനം ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു.ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ വേണ്ട രോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ nextgen. ehospital.gov.in എന്ന വെബ്സൈറ്റിൽ ഒപി റജിസ്ട്രേഷൻ ചെയ്യാം.…

കോന്നിയൂർ വരദരാജൻ അനുസ്മരണ യോഗം നടത്തി

കോന്നിയൂർ വരദരാജൻ അനുസ്മരണ യോഗം നടത്തി കോന്നിയൂർ വരദരാജൻ അനുസ്മരണം : കോന്നി : കെ പി സി സി മുൻ അംഗം കോന്നിയൂർ വരദരാജൻ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ മണ്ഡലം പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, ആർ. ദേവകുമാർ, കോന്നി…

കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം

കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത് . എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് പെട്ടെന്ന് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ്…

സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു

സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും  തെരഞ്ഞെടുത്തു.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങൾ പിണറായി വിജയൻ, എം വി ​ഗോവിന്ദൻ മാസ്റ്റർ, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ,…

ലഹരിമരുന്ന്: ഉപഭോക്താക്കളിൽ കൂടുതല്‍ വിദ്യാർഥികള്‍

ലഹരിമരുന്ന്: ഉപഭോക്താക്കളിൽ കൂടുതല്‍ വിദ്യാർഥികള്‍ തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നുകച്ചവടക്കാരന്‍ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ കൂടുതലും കോളജ് വിദ്യാർഥികള്‍ .ആറു മാസമായിപത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ആണ് പോലീസിന്റെ പിടിയിലായത്.പോലീസിന്‍റെ പിടിയിലാകുമ്പോള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.78 ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തി . കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് ഷെമീറിന്റെ…

WAVES 2025 ഉച്ചകോടി മുംബൈയിൽ നടക്കും

WAVES 2025 ഉച്ചകോടി മുംബൈയിൽ നടക്കും ആഗോള സർഗാത്മക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായ WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു. വേവ്സ് 2025 വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറിസുജാത സൗണിക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജുവും ചേർന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ലോകോത്തര അടിസ്ഥാന…

error: Content is protected !!