Input your search keywords and press Enter.

Newsdesk

7621 Articles0 Comments

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

  യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു.  …

റോഡ്‌ വികസനം : കോന്നി ഇളകൊള്ളൂര്‍ ശ്രീനാരായണ ശിൽപ്പശാല നിലനിർത്തണം : എസ്‌.എൻ.ഡി.പി യോഗം

കോന്നി ഇളകൊള്ളൂര്‍ ശ്രീനാരായണ ശിൽപ്പശാല നിലനിർത്തണമെന്ന് എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ആവശ്യപ്പെട്ടു. പ്രശസ്ത ശില്പി കിഴവള്ളൂർ ശ്രീനാരയണ സദനത്തിൽ രാജഗോപാൽ ( 76 ) സംസ്ഥാനത്തെ ഗുരുദേവക്ഷേത്രങ്ങളിലേക്ക് 100 ലധികം ശ്രീനാരായണ ഗുരുദേവപ്രതിമകൾ നിർമിച്ചു നൽകിയിട്ടുണ്ട്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ലക്ഷം വീട് കോളനികളുടെ ഉത്‌ഘാടനത്തിനടക്കം ഗാന്ധിജിയുടെ പ്രതിമകളും. തിരുവനന്തപുരം നഗരത്തിലെ ഗാന്ധിജിയുടെ പ്രതിമയും, പത്തനംതിട്ട മുൻസിപ്പൽ ബസ്സ്റ്റാൻഡിലെ മുൻ എം.എൽ.എ. കെ.കെ.നായരുടെ പ്രതിമയും, കോന്നി…

ഇന്ത്യക്കാർ കീവ് ഇന്നു തന്നെ വിടണമെന്ന് എംബസി: ഒഴിപ്പിക്കലിന് വ്യോമസേന

All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available. എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ട്രെയിനുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഇന്ന് തന്നെ നഗരം വിടണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. കീവിലെ സ്ഥിതി അതീവ ഗുരുതരമാകാൻ പോകുന്നു എന്നാണ് വിലയിരുത്തൽ. ഇന്ത്യക്കാരെ ഒഴുപ്പിക്കാൻ വ്യോമസേനയും തയ്യാറെടുക്കുന്നു.…

മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

  കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. പാലാഴിമഥനകഥയിൽ കാളകൂടം വിഴുങ്ങിയ ശിവന്റെ രക്ഷയ്ക്കായി ദേവകൾ പ്രാർഥിച്ച ദിവസം ഭക്തരും ശിവഭജനം നടത്തുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങളിൽ ശിവരാത്രി സംബന്ധിച്ച് വ്യത്യസ്തങ്ങളായ കഥകളുണ്ട്. വ്രതംനോറ്റ ഭക്തർ ശിവക്ഷേത്രങ്ങളിൽ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതാണ് ശിവരാത്രിയുടെ ആചാരരീതി. തിങ്കളാഴ്ച അഹോരാത്രം തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും ഉണ്ടായിരിക്കും.   മഹാ ശിവരാത്രിയുടെ ശുഭദിനത്തിൽ രാജ്യത്ത് വിവിധയിടങ്ങളിലായി അത്ഭുതകരവുമായ ചില…

റാന്നി പെരുനാട് പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്

  റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തില്‍ അധികരിക്കാത്ത നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.…

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 28/02/2022)

പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടിലേക്ക് ‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാലയൊരുക്കി കുടുംബശ്രീ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് പ്രവര്‍ത്തന മികവൊരുക്കാന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി ‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാല സംഘടിപ്പിച്ചു. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍  നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ നിര്‍വഹിച്ചു. സ്ത്രീകളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക – സാമൂഹിക ശാക്തീകരണവുമാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കുടുംബശ്രീ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 28/02/2022)

ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി കല്ല്യാണസൗഗന്ധികം അരങ്ങുണര്‍ത്തും സ്വാതന്ത്ര്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയില്‍ തുള്ളല്‍ തിലകം കേരളശ്ശേരി പ്രഭാവതിയും സംഘവും ഓട്ടന്‍തുള്ളലില്‍ കല്യാണസൗഗന്ധികം വിഷയമാക്കി അരങ്ങുണര്‍ത്തും. 45 വര്‍ഷമായി തുള്ളല്‍ കലാരംഗത്തെ സജീവസാന്നിധ്യമാണ് കേരളശ്ശേരി പ്രഭാവതി. ഹാസ്യവും ലാളിത്യവും തനിമയും…

പതിനൊന്നു വർഷം മുമ്പുള്ള കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി കോന്നി പോലീസ് പിടിയിൽ

    കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ  ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ്‌ എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെപട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട്…

ചെങ്ങറ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന്

കോന്നി: എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും. പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, 11 ന് സമൂഹപ്രാർഥന, 11 : 30 ന്, ഗുരുപൂജ, വൈകിട്ട് 6 ന് ദീപാരാധന. ചടങ്ങുകൾക്ക് രതീഷ് ശാന്തി എരമല്ലൂർ മുഖ്യ കാർമികത്വം വഹിക്കും.…

പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി

    പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് പമ്പയാറില്‍ നിന്നും ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി. ആറന്മുള സത്ര കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില വിനോദ്, പഞ്ചായത്ത് അംഗം രമാ ദേവി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. ബേസില്‍, തൊഴിലുറപ്പ് എഞ്ചിനീയര്‍…

error: Content is protected !!