Input your search keywords and press Enter.

Newsdesk

7228 Articles0 Comments

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത് സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് ( Alleppy Ranganath ) അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച അദ്ദേഹം ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ…

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

  സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച…

മിസൈൽ ഭ്രമം മൂത്ത് കിം ജോംഗ് ഉൻ; ഇനി തീവണ്ടിയിലും മിസൈൽ

  ഒരു മാസത്തിനിടെ പലതവണ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയുടെ പുതിയ പരീക്ഷണവും വിജയം. അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓടുന്ന തീവണ്ടികളിൽ നിന്നും തൊടുക്കാവുന്ന മിസൈലു കളാണ് പുതുതായി പരീക്ഷിച്ചത്. കിം ജോംഗ് ഉൻ നേരിട്ട് പരീക്ഷണം വീക്ഷിക്കാനെത്തിയതായും റിപ്പോർട്ടുണ്ട്. ഹൈപ്പർസോണിക് മിസൈലുകളടക്കം ഈ മാസം മൂന്ന് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ മുന്നറിയിപ്പു നൽകിയിട്ടും കൊറിയ പരീക്ഷണം തുടരുകയാണ്. തീവണ്ടിയിൽ പരീക്ഷിച്ചത് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണെന്ന് ദക്ഷിണ…

കുരുമുളകു കഞ്ഞി : കേരളത്തിലെ ​ഗോത്രവർ​ഗ പാചകങ്ങളിലെ പെരുമ

  കേരളത്തിന്റെ സുഗന്ധവ്യഞ്ജനപ്പെരുമ പോലെ പുകൾപെറ്റതാണ് ഇവിടുത്തെ രുചിവൈവിദ്ധ്യവും. സസ്യാഹാരികളെയും അല്ലാത്തവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കേരളീയ ഭക്ഷണത്തിന്റെ വൈവിദ്ധ്യലോകത്തെ ഒന്നു പരിചയപ്പെടാം. കേരളത്തിലെ ഗോത്ര വിഭവങ്ങൾക്ക് സഞ്ചാരികളുടെ ഇടയിൽ പ്രിയമേറെയാണ്. അപൂര്‍വ്വങ്ങളായ ചേരുവകളും, ലളിതമായ പാചകരീതിയും ഉള്‍പ്പെടുന്ന ഇവ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളിൽ സ്ഥാനം പിടിച്ചവയാണ്. കേരളത്തിലെ ​ഗോത്രവർ​ഗപാചകങ്ങളിൽ ഒന്നാണ് മുളകുകഞ്ഞിയെന്നും അറിയപ്പെടുന്ന കുരുമുളകു കഞ്ഞി. സാധാരണ പ്രസവിച്ച സ്ത്രീകൾക്ക് മൂന്നാംനാൾ മുതൽ ഒരു മാസം കൊടുക്കുന്ന മരുന്നുകഞ്ഞിയാണിത്. സ്വാദും…

ആയുർവേദം ഒരു ജീവിത ശൈലിയാണ്

  ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ എണ്ണമറ്റ പുതിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്നു. രോ​ഗശമനം നൽകുന്നു. കേരളത്തിൽ ദീർഘകാലത്തെ പാരമ്പര്യമാണ് ആയുർവേദത്തിനുളളത്. ആയുർവേദ വൈദ്യന്മാരും ഡോക്ടർമാരും നൂറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങൾക്കു രോഗശാന്തിയും ആരോഗ്യവും നൽകി വരുന്നു. പണ്ടുകാലം മുതലേ നമ്മുടെ മുഖ്യചികിത്സാ സമ്പ്രദായത്തിനാധാരം ആയുർവേദമായിരുന്നു. കേരളത്തിലെ സന്തുലിതമായ…

വര്‍ഷത്തില്‍ ഏതു സമയവും സഞ്ചാരികള്‍ക്കു പ്രിയമേകും സീതാദേവി തടാകം

  ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള അവസരവുമുണ്ട്. കേരളത്തിന്റെ മലയോര മേഖലകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്നത് അവിസ്മരണീയ യാത്രാനുഭവങ്ങളാണ്. ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുളള യാത്ര…

ചൂടു കൂടുന്നു; ആരോഗ്യത്തില്‍ വേണം കരുതല്‍

  അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം . അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം .സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം…

കൊവിഡ് വ്യാപനം : അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം: പൊന്മുടി അടച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50…

സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്

  സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4749 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998,…

സദാനന്ദന്‍റെ സമയം: 12 കോടിയുടെ ബമ്പര്‍ പെയിന്റിങ് തൊഴിലാളിയായ കോട്ടയംകാരന് ലഭിച്ചു

  ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദാനന്ദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ലോട്ടറി വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ്…

error: Content is protected !!