Input your search keywords and press Enter.

Newsdesk

7228 Articles0 Comments

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി  പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഇവരുടെ ചോദ്യങ്ങള്‍ക്ക് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ മറുപടി നല്‍കി. സദസില്‍ നിന്ന് അഭിനന്ദനങ്ങള്‍…

കോവിഡ് തീവ്രം: കേരളത്തിലെ സ്കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ഉണ്ടാകില്ല

സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത് പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.…

സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി

സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി കെ റെയില്‍ പദ്ധതി കേരളത്തിന്റെ ശോഭനമായ ഭാവിക്ക് എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്‍ (കെ റെയില്‍) മാനേജിംഗ് ഡയറക്ടര്‍ വി. അജിത്ത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം…

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

    കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ വികസനത്തിനും ഭാവിതലമുറയ്ക്കും വേണ്ടിയുള്ള…

സമ്പന്നര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ആസ്വദിക്കാം മാലിദ്വീപ്

  മാലിദ്വീപ് അഥവ മാല്‍ഡൈവ്‌സ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വിരളമായിരിക്കും. മാലിദ്വീപിലേക്ക് എത്താന്‍ ആഗ്രഹിക്കുമ്പോഴും നിങ്ങളില്‍ പലരെയും പുറകോട്ട് വലിക്കുന്നത് ഒരു പക്ഷേ അവിടുത്തെ ചിലവുകളെക്കുറിച്ചുള്ള വ്യാകുലതകളായിരിക്കാം. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് ഈ മനോഹര ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും മാലിദ്വീപിലെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ അവിടെയും കുറഞ്ഞ ബജറ്റില്‍ ആഘോഷിക്കാം.. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമ ഭൂമിയായ മാലിദ്വീപിലേക്ക് പോകാന്‍ സങ്കീര്‍ണമായ…

ഗൗതം അദാനിയുടെ വിസ്മയ ജീവിതം

ഗൗതം അദാനിയുടെ വിസ്മയ ജീവിതം അഞ്ച് ലക്ഷം രൂപ മൂലധനത്തിൽ നിന്നും വ്യവസായം ആരംഭിച്ച് അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയിൽ എത്തി നിൽക്കുന്ന ഗുജറാത്തിൽ നിന്നുള്ള വ്യവസായി.. അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് കമ്പനിയുടെ ഉടമസ്ഥനും ചെയർമാനുമായ ഗൗതം അദാനി ശാന്തിലാൽ..ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ശതകോടീശ്വരനും ഇന്ത്യൻ വ്യാപാരിയുമായ ഗൗതം അദാനി. ലോകത്തിലെ 12-ാംമത്തെ സമ്പന്നനായ വ്യക്തി.. തന്നെ കോടീശ്വരനാക്കിയ ‘അദാനി ഗ്രൂപ്പ്’ 1988ലാണ് ഗൗതം അദാനി…

കൊറോണ ; ഖത്തറിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

  ദോഹ: ഖത്തറിൽ നിലവിലുള്ള കൊറോണ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അദ്ധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവിലെ സ്ഥിതിഗതികളും മുൻകരുതൽ നടപടികളും പൊതുജനാരോഗ്യ മന്ത്രി യോഗത്തിൽ വിശദീകരിച്ചു.…

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം: മന്ത്രി പി. പ്രസാദ്

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം: മന്ത്രി പി. പ്രസാദ് കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്‌സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ.   മാനസികവും, ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കാന്‍…

സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ

സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഫേസ് ബുക്ക്‌ ,ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന ആരോപണ കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു.…

error: Content is protected !!