Input your search keywords and press Enter.

Newsdesk

7236 Articles0 Comments

കോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം 

  ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് . പരാതിയ്ക്ക് ഉടന്‍…

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: അദാലത്ത് ജനുവരി :15 ന്

    ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ജനുവരി 15ന് അദാലത്ത് നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് അദാലത്ത് നടത്തുന്നത്.   എം.എൽ.എ, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടി യുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി…

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാനാക്കും . ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്.റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍.കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം…

ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം  അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.…

ഡിജിറ്റല്‍ ഭൂ സര്‍വേ:  ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയ്ക്ക് തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.…

പത്തനംതിട്ട നഗരസഭ കുടിവെള്ള വിതരണം തുടങ്ങി

  പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു തുടങ്ങി. കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭയുടെ എട്ടാം വാർഡിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് പങ്കെടുത്തു. കുടിവെള്ളം ടാങ്കറിൽ എത്തിച്ചു നൽകാൻ നഗരസഭയ്ക്ക് നിലവിൽ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല.…

തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം

തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം ആയിരങ്ങളുടെ ശരണംവിളികൾ അന്തരീക്ഷത്തിൽ ഉയരവേ, മകരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണു പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. ഒരു മണിയോടെ വലിയകോയിക്കൽ ക്ഷേത്ര ശ്രീകോവിലിനു മുകളിൽ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ടു രാജപ്രതിനിധി പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻ പിള്ള…

അന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി

അന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴസും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാസ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തില്‍നിന്നും സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനികരീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണവുമായി…

വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി

അരുവാപ്പുലം നടുവിലേത്ത് എൻ സി ചാക്കോ ( അനിയച്ചായൻ )യുടെ മകൻ വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി . സംസ്കാരം പിന്നീട്‌ . കോന്നിയില്‍ ഏറെ നാള്‍ മൊബൈല്‍ കട നടത്തിയിരുന്നു . പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു . മാതാവ് : സലോമി ചാക്കോ റ്റിബു (സഹോദരന്‍ )…

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: പത്തനംതിട്ട ജില്ലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം

  കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു എല്ലാവരും വാക്സിന്‍ സ്വീകരിക്കണം : ഡി.എം.ഒ ജില്ലയില്‍ കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തിലും, ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു . ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.കോവിഡ് വാക്സിന്‍ സ്വീകരിച്ചാലും പ്രതിരോധ…

error: Content is protected !!