Input your search keywords and press Enter.

Newsdesk

7228 Articles0 Comments

ഭവനനിർമാണ വകുപ്പിൽ കരാർ നിയമനം

ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ജി.ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം നടപ്പാക്കുന്നതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.  പ്രോഗ്രാം കോ ഓർഡിനേറ്റർ (ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്), ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം.  ഉദ്യോഗാർത്ഥികൾ 17നകം അപേക്ഷകൾ ഇ-മെയിൽ വിലാസത്തിലോ തപാലിലോ ലഭ്യമാക്കണം.  അപേക്ഷകൾ അയക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം,…

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 14ന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.…

ദേവസ്വം ബോർഡ് നിയമനം: വിജ്ഞാപനമായി

തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം.  അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.…

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം

  കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നടത്തുന്ന ചികിത്സയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി. എല്‍ജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.…

പാകിസ്താനിലെ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  പാകിസ്താനിലെ മറിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്‌. വാഹനങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷാ സൈന്യം സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ വടക്കന്‍ പ്രവിശ്യയിലെ മറിയിലാണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.മഞ്ഞുവീഴ്ച നിലനില്‍ക്കുന്നുണ്ടെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും അനുബന്ധ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൂടുതല്‍ വിനോദ സഞ്ചാരികള്‍ മേഖലയില്‍ എത്തിയതാണ് അപകടകാരണം. കഴിഞ്ഞ 20വര്‍ഷത്തിനിടയില്‍…

2021ൽ കൊല്ലപ്പെട്ടത് 45 മാധ്യമ പ്രവർത്തകർ; ഐ.എഫ്.ജെ

  20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും I.F.J അറിയിച്ചു. 2020 ൽ 65 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്റ്റ് (1),…

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

  ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ്…

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല

  ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു2017 തെരഞ്ഞെടുപ്പിൽ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഈ സംഖ്യ 87 ആയി ഉയർന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടർമാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ്…

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം

  ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം, പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തും.23 ശതമാനം വോട്ടാണ് എഎപിക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സർവേയില്‍ വ്യക്തമാക്കുന്നു. എബിപി ന്യൂസ്-സിവോട്ടര്‍ സർവേ ഫലത്തിലാണ് ബിജെപി വീഴില്ല…

ഡൽഹിയിലെ സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം മാത്രം; നിബന്ധനയുമായി ദുരന്തനിവാരണ സമിതി

  രാജ്യ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കും. ഡൽഹിയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിബന്ധന മുന്നോട്ടുവച്ചത്. അടിയന്തിരാവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം ആവും. ഇതുവരെ പകുതി തൊഴിലാളികൾക്ക് ഓഫീസിലും ബാക്കി പകുതിക്ക് വീട്ടിലുമാണ് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് റെസ്റ്ററൻ്റുകളിൽ ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. ഇനി ടേക്ക്ഇവേയും ഹോം ഡെലിവറിയും മാത്രമേ…

error: Content is protected !!