Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കോന്നി കരിയാട്ടം : കണക്കുകള്‍ പൊതുജനസമക്ഷം അവതരിപ്പിക്കണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

കോന്നി കരിയാട്ടം : കണക്കുകള്‍ പൊതുജനസമക്ഷം അവതരിപ്പിക്കണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ടൂറിസം വകുപ്പും, വിവിധ സർക്കാർ വകുപ്പുകളും, കാട് സഹകരണ സംഘവും സംയുക്തമായി പൊതുജന പങ്കാളിത്തോടെ നടത്തിയ കരിയാട്ടത്തിൻ്റെ വരവ് ചെലവ് കണക്ക് പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന് സംഘാടകർ തയ്യാറാകണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ല കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കരിയാട്ടത്തിന് എത്തിയവർക്ക് ഉടമ്പടിപ്രകാരം നൽകേണ്ട പണം…

രഥഘോക്ഷയാത്രയ്ക്ക് കല്ലേലി കാവിൽ വരവേൽപ്പ് നൽകി

  ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി. നിറപുത്തരിയ്ക്ക് ഉള്ള നെൽക്കതിരുകൾ തിരു സന്നിധിയിൽ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളിൽ നിറ പുത്തരിയ്ക്കു വേണ്ടിയാണ് നാഗ രാജന്റെ നേതൃത്വത്തില്‍ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻ…

കോന്നിയില്‍ വാഹന അപകടം :രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

  കുളത്തിങ്കൽ ഓർത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി . രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് . പത്തനാപുരം ഭാഗത്ത് നിന്നും കോന്നിയിലേക്ക് വന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത് .കാറിൽ ഉണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.നാട്ടുകാരുടെ സഹായത്തോടെ നാലു പേരെയും ഒരു പിക്കപ്പ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിവകയാർ കോട്ടയം മുക്ക് സ്വദേശികള്‍ക്ക് ആണ് പരിക്ക്…

പത്തനംതിട്ട അറിയിപ്പുകള്‍ ( 09/08/2024 )

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ് അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്. ലിങ്ക് – https://forms.gle/7dXQryrCAVpFZJ-sr7 ഫോണ്‍: 7736925907/9495999688 സ്വയംതൊഴില്‍ ശില്പശാല അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍…

ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല

കലഞ്ഞൂര്‍ പോത്ത് പാറയിലെ ക്രഷര്‍ യൂണിറ്റില്‍ പണിയെടുക്കുന്ന അഞ്ചു പേരില്‍ മന്ത് രോഗം ഉണ്ട് എന്ന് കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി . മന്ത് രോഗം എങ്ങനെ വന്നു എന്ന് പറയുന്നില്ല .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസോ ,ജില്ലാ മെഡിക്കല്‍ ഓഫീസോ ഇക്കാര്യം സ്ഥിരീകരിച്ചില്ല .ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല . എന്നാല്‍ കൂടല്‍ ആരോഗ്യ…

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639.…

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും മാർത്തോമ്മാ യുവജന സഖ്യം, കോന്നി സെൻ്ററും സംയുക്തമായി അകറ്റാം ലഹരിയെ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ” അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോന്നി എം എൽ എ അഡ്വ. കെ യു ജെനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി സെൻറർ മാർത്തോമ്മ യുവജന സഖ്യം പ്രസിഡൻ്റ് റവ. രാജീവ്…

ദുരിതാശ്വാസ നിധിയിൽ നിന്ന് ആഗസ്റ്റ് 6 വരെ വിതരണം ചെയ്തത് 89.13 ലക്ഷം

ദുരിതാശ്വാസ നിധിയിൽ നിന്ന് ആഗസ്റ്റ് 6 വരെ വിതരണം ചെയ്തത് 89.13 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ : തിരുവനന്തപുരം 57 പേർക്ക് 24,92,000 രൂപ കൊല്ലം 79 പേർക്ക് 15,04,000 രൂപ പത്തനംതിട്ട 3 പേർക്ക് 3,90,000 രൂപ ആലപ്പുഴ 22…

കെ എസ് ആര്‍ ടി സി കാളവണ്ടി യുഗത്തിലേക്കോ : പെൻഷൻ തുക സഹകരണ സൊസൈറ്റി വഴി

  കെ എസ് ആര്‍ ടി സി കാളവണ്ടി യുഗത്തിലേക്കോ : പെൻഷൻ തുക സഹകരണ സൊസൈറ്റി വഴി കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്. ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ…

പത്തനംതിട്ട ജില്ല ( സര്‍ക്കാര്‍ അറിയിപ്പ് : 07/08/2024)

ലേലം 21 ന് കുറ്റൂര്‍ പഞ്ചായത്തില്‍ മണിമലയാറിന് കുറുകെ കുറ്റൂര്‍- തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയ 15000 ക്യു.മീറ്റര്‍ എക്കലും ചെളിയും കലര്‍ന്ന മണല്‍പുറ്റ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഓഗസ്റ്റ് 21 ന് രാവിലെ 11 ന് പുനര്‍ലേലം ചെയ്യും. ലേലം ആരംഭിക്കുന്നവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റ് (എക്‌സി. എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, പത്തനംതിട്ട യുടെ പേരില്‍) ആയോ സ്വീകരിക്കും. കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന…

error: Content is protected !!