എലിപ്പനിക്കും മറ്റു പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന കോഴഞ്ചേരി താലൂക്ക്തല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് തലത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്യാമ്പ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. നദികളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പമ്പിംഗ് പുനരാരംഭിക്കുന്നത് വാട്ടര്‍ അതോറിറ്റി പരിശോധിക്കണം.…
Recent Comments