ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂർവശേഖരമാണ് മ്യൂസിയത്തിൽ സജ്ജീകരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ്…
Recent Comments