എലിക്കാട്ടൂര്‍ നാല് സെന്റ് കോളനി ഇനി അംബേദ്കര്‍ ഗ്രാമം ഒരു കോടി രൂപയുടെ ഭരണാനുമതി പത്തനാപുരം നിയോജക മണ്ഡലത്തില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ എലിക്കാട്ടൂര്‍ വാര്‍ഡിലെ നാലു സെന്റ് കോളനി ഇനി അംബേദ്കര്‍ ഗ്രാമമാകും. കോളനിയുടെ സമഗ്രവികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പട്ടികജാതിവികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ എലിക്കാട്ടൂരില്‍ യോഗം ചേര്‍ന്നു.…
കരസേന റിക്രൂട്ട്‌മെന്റ് റാലി: ഒരുക്കങ്ങള്‍ പൂര്‍ണം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്ന് (നവംബര്‍ 17) ആരംഭിക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ണം. രാവിലെ 6.30ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റിക്രൂട്ട്‌മെന്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടവും മറ്റ് വകുപ്പുകളും റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പിന് സജ്ജമാണെന്ന് അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് വൈദ്യസഹായത്തിനായി ഡോക്ടറുടെ സേവനം, കുടിവെള്ളം, താമസം, ബയോടോയ്‌ലറ്റുകള്‍…
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ശ്രീ നാരായണ വനിതാ കോളജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്-ഹിസ്റ്ററി വകുപ്പുകളും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യയിലെ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം; സാധ്യതകളും വെല്ലുവിളികളും’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സമസ്ത മേഖലകളിലും പ്രാതിനിധ്യം…
Recent Comments