ഭിന്നശേഷിക്കാര്‍ക്ക് സാമൂഹികതുല്യത ഉറപ്പാക്കുന്നു: മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹികതുല്യതയും പരിഗണനയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ്- 2022’ന്റെ ഉദ്ഘാടനം തേവള്ളി രാമവര്‍മ്മ ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തുല്യാവകാശവും തുല്യനീതിയും അര്‍ഹിക്കുന്നവരാണ് ഭിന്നശേഷിക്കാര്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.…
Recent Comments