കൊല്ലം: കാല്‍നൂറ്റാണ്ടായി തരിശായി കിടക്കുന്ന ഏലകള്‍ കൃഷിയോഗ്യമാക്കാന്‍ മൈനാഗപള്ളി പഞ്ചായത്തില്‍ പദ്ധതി. വെട്ടിക്കാട്ട് മാടന്‍നട, ചാലായില്‍, മുണ്ടകപ്പാടം, തോട്ടുമുഖം എന്നീ ഏലകളിലെ 548 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കുന്നത്. കൃഷി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കര്‍മപദ്ധതിപ്രകാരം ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ പാടശേഖരസമിതികളുമായി ചേര്‍ന്ന് കൃഷിയിറക്കും. ഉദ്യോഗസ്ഥസംഘം ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യഘട്ടം മുണ്ടകപ്പാടത്തു നടപ്പാക്കും. പഞ്ചായത്തില്‍ ചേരുന്ന ജലസംരക്ഷണ സാങ്കേതികസമിതി യോഗത്തില്‍ കലണ്ടര്‍ നിശ്ചയിച്ച്…
Recent Comments