Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നതിന് താല്‍ക്കാലിക റോഡ് നിര്‍മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ് ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍ ജേക്കബ് ടി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍,…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/02/2023)

കുടിശിക ഒടുക്കുന്നതിന് അവസരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ  തൊഴിലാളികള്‍ക്ക്  കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158. ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/10/2022)

ഭിന്നശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനില്‍ നടത്തപ്പെടും: ഡിഎംഒ ജില്ലയില്‍ ഭിന്ന ശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഇനി മുതല്‍ ഓണ്‍ലൈനായി നടത്തപ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഇതിനായി ജില്ലയിലെ പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി  താലൂക്ക് ആസ്ഥാന ആശുപത്രികളിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാം. ഓണ്‍ലൈന്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യുഡിഐഡി കാര്‍ഡിനു വേണ്ടി അതാത്…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (29/09/2022)

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും…

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 25/08/2022)

ഹോര്‍ട്ടികോര്‍പ്പ് 30 ഓണച്ചന്തകള്‍ നടത്തും;ഒപ്പം മൊബൈല്‍ വില്‍പ്പന ശാലയും ഹോര്‍ട്ടികോര്‍പ്പ് പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ 30 ഓണച്ചന്തകള്‍ നടത്തുമെന്ന് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് അറിയിച്ചു. ഇതിനു പുറമേ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു മൊബൈല്‍ വില്‍പ്പന ശാലയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ലഭ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധിക വിലയ്ക്ക് സംഭരിക്കും. പൊതുമാര്‍ക്കറ്റിനേക്കാള്‍ 20 മുതല്‍ 30 ശതമാനം…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/08/2022 )

തെളിവെടുപ്പ് യോഗം ഈ മാസം 26ന് സംസ്ഥാനത്തെ ഹോസ്റ്റല്‍സ്, സെയില്‍സ് പ്രൊമോഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/08/2022)

അംശദായം വര്‍ദ്ധിപ്പിച്ചു കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പടെയുളള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ദ്ധിപ്പിച്ചത് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 223 169. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 26ന് മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2022)

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് നല്‍കും ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകുന്നേരം 4.30ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയാകും. ജില്ലയിലുളള 3,58,240 റേഷന്‍ കാര്‍ഡുടമകള്‍ക്കും…

പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)

എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,…

error: Content is protected !!