പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതര്‍കൂടുന്നു : നിസാരമായി കാണരുത് മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന…
പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു:ജാഗ്രത പുലര്‍ത്തണം വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം: ഡിഎംഒ എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.…
Recent Comments