Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 23/02/2022)

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത് സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും ആദരിച്ചുകൊണ്ടാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിപുലവും ദീര്‍ഘവുമായ മഹാപ്രസ്ഥാനമാണ് സ്വാതന്ത്യ സമരം.…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ്  ഡാറ്റാ എന്‍ട്രി(മൂന്ന് മാസം),കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്നു മാസം) എന്നീ കോഴ്സുകളിലേക്കു അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ്, ഫയര്‍ ആന്റ്…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ വ്യവസായമന്ത്രിയുടെ അദാലത്ത് ഏപ്രില്‍ 28ന് വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും, സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍  തടസങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുക. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില , ആറന്‍മുള 689533 എന്ന മേല്‍ വിലാസത്തില്‍ ഏപ്രില്‍ 29 ന് വൈകുന്നേരം…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലാ വികസന സമിതി യോഗം ജില്ലാ വികസന സമിതി യോഗം ഏപ്രില്‍  30 ന് രാവിലെ 11 നും പ്രി-ഡി.ഡി.സി യോഗം ഏപ്രില്‍  23 ന് രാവിലെ 11 നും ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. തൊഴില്‍രഹിതര്‍ക്ക് വായ്്പയ്ക്ക് അപേക്ഷിക്കാം ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവനം, ഭവന പുനഃരുദ്ധാരണ,  വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ്…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പരിശീലകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നല്ല പശ്ചാത്തലം ആണ്. ഈ സാധ്യതകള്‍…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ / തൊഴില്‍ അവസരം ( 11-3-22)

ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇന്ന് (മാര്‍ച്ച്11) രാവിലെ ആറു മുതല്‍ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 കുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 09/03/2022 )

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ യോഗം (10) ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും 14 -ാം പദ്ധതിയുടെ  രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഇ(10) ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും. അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം (പത്ത്) സംസ്ഥാന…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 23/02/2022)

വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി എ.കെ. ശശീന്ദ്രന്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയാറാക്കിയപ്പോള്‍ ഉള്‍പ്പെടാതെ പോയ വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നല്‍കിയ നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരോടും കേന്ദ്ര സര്‍ക്കാരിനോടും…

error: Content is protected !!