ഗ്രാമീണ വനിതാ ദിനത്തില്‍ വനിതകളെ ആദരിച്ചു ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ സിഡിഎസ് – ജിആര്‍സിയുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ എന്ന വിഷയത്തില്‍ സംവാദവും കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന വിഷയത്തില്‍ അനുഭവ സമാഹരണവും നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തവും വേറിട്ടതുമായ മേഖലകളില്‍ കഴിവുതെളിയിച്ചതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നതുമായ വനിതകളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വേണു…
ഉപതെരഞ്ഞെടുപ്പ്: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം-എഡിഎം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ബൂത്തുകള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എഡിഎം ബി.രാധകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി, വെള്ളം, ശൗചാലയം, റാമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. റാമ്പ് ഇല്ലെങ്കില്‍ നേരത്തെ ക്രമീകരിക്കണം. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ മറയ്ക്കണം. പോലീസ്,…
ബി കോം സ്‌പോട്ട് അഡ്മിഷന്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9400863277. ലഹരി മുക്ത കേരളം എക്സിബിഷന്‍ എന്റെ കേരളം ലഹരി മുക്തം ക്യാമ്പയിനോട് അനുബന്ധിച്ച് ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ…
സുധാമണിയും ജീവിക്കട്ടെയെന്നു പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ സുധാമണി തട്ടുകടയുടെ വരുമാന മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാളാണ്. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സുധാമണി തട്ടുകട നടത്തിവരുന്നത്. സമീപത്ത് താമസിക്കുന്ന വ്യക്തി ഇവരുടെ തട്ടുകട ഇവിടെ നിന്നും നീക്കണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സുധാമണിയുടെ ജീവിതമാര്‍ഗം…
അവലോകനയോഗം മാറ്റിവച്ചു പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (18)നടത്താന്‍ നിശ്ചയിച്ചിരുന്ന എംപിയുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിഎല്‍എഡി) അവലോകനയോഗം മാറ്റി വച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. തെളിവെടുപ്പ് യോഗം 20ന് സെക്യൂരിറ്റി സര്‍വീസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ശബരിമല തീര്‍ഥാടനം: ദേവസ്വം മന്ത്രിയുടെ യോഗം നാളെ ( 17 ) പമ്പയിൽ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ (ഒക്ടോബര്‍ 17 ) രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ യോഗം ചേരും. നവോഥാന സദസ് നാളെ (17) പത്തനംതിട്ടയിൽ പത്തനംതിട്ട നഗരസഭയുടെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ…
ഗാന്ധി ജയന്തി: ക്വിസ് മത്സരം 20 ന് ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ്മത്സരത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ( 8,9,10 ക്ലാസുകള്‍ ) പത്തനംതിട്ട ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഈ മാസം 20ന് രാവിലെ 10.30ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തും. ഹൈസ്‌കൂള്‍ തലത്തിലുളള വിദ്യാര്‍ഥികള്‍ക്കുളള രജിസ്ട്രേഷന്‍ ഈ മാസം 18ന് വൈകുന്നേരം നാലിന് മുമ്പായി…
സ്‌പോട്ട് അഡ്മിഷന്‍ : ഈ മാസം 15 മുതല്‍ ആറന്മുള സഹകരണ പരിശീലന കോളേജില്‍ എച്ച്ഡിസി ആന്റ് ബിഎം കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15 മുതല്‍ 20 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഫീസുമായി ബന്ധപ്പെടണം. ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി പത്രപ്രവര്‍ത്തകര്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി…
Recent Comments