പെരുനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും…
Recent Comments