ഫോട്ടോ: തെക്കുംഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍. നിര്‍വഹിക്കുന്നു. കൊല്ലം: വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ജനകീയവല്‍ക്കരണവും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. തെക്കുംഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരമാവധി ജനങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുകയെന്ന ചരിത്ര ദൗത്യം ഏറ്റെടുത്ത് അര്‍ഹരായ മുഴുവന്‍ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.…
Recent Comments