ലോകോത്തര എഴുത്തുകാരനായ ദസ്തയേവ്‌സ്‌കി ഉള്‍പ്പടെയുള്ള മഹാരഥമാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വഴി വായനാ സംസ്‌കാരം വിശാലമാക്കാനായി എന്ന് ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്. നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ദസ്തയേവ്‌സ്‌കി വാര്‍ഷികാചരത്തിന്റെ ഭാഗമായി പ്രഫ. കെ. ജയരാജന്‍ എഴുതിയ ‘ദസ്തയേവ്‌സ്‌കി എന്ന ബൈബിളനുഭവം’ പ്രകാശനം ഡോ.എസ്. ശ്രീനിവാസന് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ ദര്‍ശനത്തിലെ സത്യാത്മകതയും സാത്വികതയുമായിരുന്നു ദസ്തയേവ്‌സ്‌കിയുടെ സാഹിത്യചിന്തകളുടെ അടിസ്ഥാനമെന്ന് ഡോ. എസ്. ശ്രീനിവാസന്‍ പറഞ്ഞു. മനുഷ്യന്റെ മനോഘടനയെ…
Recent Comments