Input your search keywords and press Enter.

Tag

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച…

error: Content is protected !!