കൊല്ലം: ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കായലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനാണ് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കുക. പദ്ധതികള്‍ക്ക് കാലതാമസം അനുവദിക്കില്ല. സമിതി പ്രതിമാസം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കായല്‍ തീരത്ത് നിന്നും പൈപ്പുകള്‍ മാറ്റാന്‍ നടപടി എടുത്തതിന് യോഗം…
Recent Comments