പത്തനംതിട്ട: എയ്ഡ്സിനെതിരെ ഒരുമിച്ചു നിന്നു പോരാടിയാല്‍ മാത്രമേ ലോകത്തില്‍ നിന്ന് തുടച്ചു മാറ്റാനാവൂയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. പത്തനംതിട്ടയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. അസമത്വത്തിനെതിരെ പോരാടുക എന്ന ഉത്തരവാദിത്വമാണ് ലോക എയ്ഡ്സ് ദിനം ഓര്‍മിപ്പിക്കുന്നത്. എയ്ഡ്സ് രോഗികള്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. അവരും പരിഗണന അര്‍ഹിക്കുന്നവരാണ്. മികച്ച രീതിയിലുള്ള അവബോധത്തിലൂടെ രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടുണ്ടെന്നും…
Recent Comments