ലഹരി കാമ്പയിന്- ലഹരി വിരുദ്ധ കാമ്പയിന് സംബന്ധിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു. പത്തനംതിട്ട: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെയും പ്രചരണ പരിപാടികളുടെയും ഭാഗമായാണ് മനുഷ്യ ശൃംഖല ഒരുക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.…
Recent Comments