ഫോട്ടോ: ആലത്തൂരില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടന്ന ഏകദിന കയര്‍-ഭൂവസ്ത്ര സെമിനാര്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: സംസ്ഥാന കയര്‍ വികസന വകുപ്പും എം.ജി.എന്‍.ആര്.ഇ.ജി.എസും സംയുക്തമായി ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി കയര്‍-ഭൂവസ്ത്ര ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം, സാധ്യത പ്രചരിപ്പിക്കുക, സ്ഥിരതയുള്ളതും പുന:സ്ഥാപിതശേഷിയുള്ള സ്രോതസുകളെ ഭൂസാങ്കേതിക സാഹചര്യങ്ങളില്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍…
Recent Comments