ക്ഷയരോഗ നിവാരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗനിവാരണത്തില്‍ രാജ്യത്തിന് വഴികാട്ടുന്നത് നമ്മുടെ കേരളമാണ്. രോഗം നിയന്ത്രിക്കുന്ന കാര്യത്തിലും ഒന്നാമതാണ് നമ്മുടെ സംസ്ഥാനം. പുതിയ കേസുകളുടെ എണ്ണം വലിയതോതില്‍ കുറയ്ക്കാനായത് ആരോഗ്യമേഖലയുടെ നേട്ടമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദിനാചരണ സന്ദേശം നല്‍കി.…
Recent Comments