Input your search keywords and press Enter.

Tag

Pathanathitta

മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനകണ്ണി പത്തനംതിട്ടയില്‍ പിടിയില്‍

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ അന്വേഷണസംഘത്തിന്റെ വലയിൽ കുരുങ്ങിയ യുവാവ്, എം ഡി എം എ വില്പനസംഘത്തിലെ പ്രധാനകണ്ണി. ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇന്നലെ അടൂർ പറക്കോട് നിന്നും പിടിയിലായ മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മൻസിലിൽ മുഹമ്മദ്‌ റിയാസ് (26). നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ലഹരി വില്പനസംഘം കളം മാറ്റുന്നെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം, ദിവസങ്ങളോളം…

സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി സജീവമാക്കണം: ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന്‍ തലത്തിലും പ്രാദേശികമായുള്ള സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടു കൂടി സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായും ബന്ധപ്പെട്ടു ചേര്‍ന്ന കമ്യൂണല്‍ ഹാര്‍മണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചു കൊണ്ട് മുന്നോട്ടു…

error: Content is protected !!