പത്തനംതിട്ട: ശബരിമലയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കി സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന് മാതൃകാപരമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന്റെ ഭാഗമായ തുണിസഞ്ചി വിതരണ ഉദ്ഘാടനം ളാഹയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ഭാഗമായി വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കിയ തുണിസഞ്ചി പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ, കണമല…
Recent Comments