Input your search keywords and press Enter.

Monthly Archives

April 2022

കോവിഡ് രൂക്ഷമായ സാഹചര്യം : കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി: ലംഘിക്കുന്നവർക്കെതിരെ നടപടി

കോവിഡ് സാഹചര്യം: കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ്…

സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സർവേകൾ, ക്വിസുകൾ എന്നിവക്കെതിരെ ഇന്ത്യ പോസ്റ്റിന്‍റെ അറിയിപ്പ്

  ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റിൻറെ ഭാഗമല്ല. ഇപ്രകാരമുള്ള അറിയിപ്പുകൾ/സന്ദേശങ്ങൾ ഇ-മെയിൽ ലഭിക്കുന്നവർ വ്യാജവും കപടവുമായ ഇത്തരം…

3645.88 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

    മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് (26 ഏപ്രിൽ) 108 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയിൽ നൂനതകൾ കണ്ടെത്തിയവർക്കെതിരായി 4 നോട്ടീസുകളും നൽകി.   ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 23…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം പ്രദര്‍ശന നഗരിയില്‍  (ഏപ്രില്‍ 27 ) സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ  മൂന്നാം ദിവസമായ ഇന്ന് ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ (ഏപ്രില്‍ 27) വൈകിട്ട് അഞ്ച് മണി മുതല്‍ ഡോ. കെ. ആര്‍. ശ്യാമയുടെ കര്‍ണാടക സംഗീതം. ആറ്  മണി മുതല്‍ കൊല്ലത്തിന്റെ പ്രിയ ഗായകന്‍ ബാസ്റ്റ്യന്‍ ജോണിന്റെ സംഗീത പരിപാടി  ‘തേനോലും ഈണം’. 7.30 മുതല്‍ സച്ചിന്‍ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, സാംസണ്‍ തുടങ്ങിയവര്‍…

സ്‌പോര്‍ട്‌സിന്റെ കഥ പറയുന്ന ചിത്രങ്ങളുമായി ഫോട്ടോ വണ്ടി ജില്ലയില്‍ പര്യടനം നടത്തി

  തിരുവല്ലയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ കെ.റ്റി. ചാക്കോ ഉദ്ഘാടനം ചെയ്തു കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂണിയന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.     തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് നല്‍കിയത്. കായിക കേരളത്തിന് കൈത്താങ്ങാവുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോട്ടോ വണ്ടിയുടെ പര്യടനമെന്ന് പത്തനംതിട്ടയില്‍ ചടങ്ങ്…

അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ പ്രാരംഭ പരിപാടി കേരളത്തിലും സംഘടിപ്പിച്ചു

      കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തു ഫോര്‍ട്ട് കൊച്ചിയിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ പൈതൃക കെട്ടിടം, മൂന്നാര്‍, കാസര്‍കോട്ടെ ബേക്കല്‍ ഫോര്‍ട്ട്, കൊല്ലത്തെ തങ്കശ്ശേരി ഫോര്‍ട്ട്, കോഴിക്കോട് മാനാഞ്ചിറ മൈതാനം എന്നിവിടങ്ങളിലായിരുന്നു പരിപാടികള്‍. 2000 ലധികം പോസ്റ്റ് ഓഫീസുകള്‍ യോഗാഭ്യാസ പരിപാടികളില്‍ പപങ്കെടുത്തു . 2022 ജൂണ്‍ 21 നാണ് അന്താരാഷ്ട്രായോഗാ ദിനമായി ആചരിക്കുന്നത്.…

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

  പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി  ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.   കോന്നി റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിക്കേണ്ടതും, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. അടൂർ…

അംബേദ്കർ ജന്മദിന സമ്മേളനം നാളെ കോന്നിയില്‍ നടക്കും

  ഭാരതിയ ദളിത് കോൺഗ്രസ്‌ കോന്നി ബ്ലോക്ക്‌ കമ്മറ്റിയുടെആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിന സമ്മേളനം (27.4.22ബുധൻ 2. പിഎംന് ) കോന്നി ഇന്ദിര ഭവനില്‍ നടക്കും . ഡി സി സി അധ്യക്ഷന്‍ പ്രൊഫ സതീഷ്‌ കൊച്ചുപറമ്പില്‍ ഉത്ഘാടനം ചെയ്യുമെന്ന് ബി ഡി സി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ സി വി ശാന്ത കുമാര്‍ ബി ഡി സി കോന്നി ബ്ലോക്ക്‌ അധ്യക്ഷന്‍ കെ കെ മനോഹരന്‍ എന്നിവര്‍ അറിയിച്ചു…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

  കാര്‍ഷികാവശ്യത്തിനുള്ള പമ്പുകള്‍, പുരപ്പുറ സോളാറിനായി സ്പോട്ട് രജിസ്ട്രേഷന്‍ സൗരോര്‍ജവത്കരണ പദ്ധതികള്‍ പരിചയപ്പെടാം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അനെര്‍ട്ട് സ്റ്റാള്‍ തികച്ചും ഉപകാരപ്രദം സൗരോര്‍ജ്ജവല്‍ക്കരണവുമായി  ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ബോധവല്‍ക്കരണവും സംശയ നിവാരണവും രജിസ്ട്രേഷനും നടക്കും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ്…

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കൊലപാതകം : അമ്മാവനും മകനും റിമാൻഡിൽ

  പത്തനംതിട്ട: മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവ് കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ധുക്കളെ റിമാൻഡ് ചെയ്തു. ആറന്മുള കുഴിക്കാല സി എം എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡ് (45) കൊല്ലപ്പെട്ട കേസിൽ, അമ്മയുടെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  …

error: Content is protected !!