Input your search keywords and press Enter.

Monthly Archives

July 2022

തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ ( ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

മനുഷ്യക്കടത്ത് സാമൂഹിക വിപത്ത്: ജില്ലാ പോലീസ് മേധാവി

മനുഷ്യക്കടത്ത് സാമൂഹിക വിപത്ത്: ജില്ലാ പോലീസ് മേധാവി മനുഷ്യക്കടത്ത് ഒരു സാമൂഹ്യ വിപത്താണെന്നും സമൂഹത്തോട് പ്രതിബദ്ധതയുളളവര്‍ എന്ന നിലയില്‍ ക്രിയാത്മകമായി ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും നമ്മള്‍ ശ്രമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ്-ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ എന്‍സിസി 14 ബറ്റാലിയന്‍ പത്തനംതിട്ടയുടെയും കോന്നി എംഎംഎന്‍എസ്എസ് കോളജിലെ സോഷ്യല്‍ വര്‍ക്ക്…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, പ്ലസ്ടു, വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പരീക്ഷാ തീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24…

പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനത്തിന് 42.72 കോടി രൂപയുടെ അംഗീകാരം ലഭിച്ചത് അഭിമാനകരം: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 19 കോടി രൂപയുടെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവിനെ പിടികൂടി

  പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. പെൺകുട്ടിയെ വീട്ടിൽ നിന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയ മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്‌ക്കൽ അനീഷ് കുമാറിന്റെ മകൻ അമൽ (21) ആണ് കാസർകോട് ചീമേനിയിൽ നിന്നും വെള്ളി വൈകിട്ട് പിടിയിലായത്. ചൊവ്വ രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കീഴ്‌വായ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ജില്ലാ പോലീസ്…

പന്തളത്ത് വൻ ലഹരിമരുന്നുവേട്ട : എം ഡി എം എ യുമായി 5 പേർ പോലീസ് പിടിയിൽ

  പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പോലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ്  ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി…

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുമായി പോഷക ബാല്യം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി…

മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി

മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍…

ശക്തമായ മഴ : മലയോര മേഖലയില്‍ റോഡില്‍ വെള്ളം കയറി

  കോന്നി മേഖലയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു . തണ്ണിതോട് മേഖലയില്‍ പല റോഡും കര കവിഞ്ഞു . ഗതാഗതം മുടങ്ങി . ശക്തമായ മഴ പെയ്യുന്നു മലയോരം അതീവ ജാഗ്രതയില്‍ .എലി മുള്ളും ഭാഗത്തും ,തണ്ണി തോട് ഭാഗത്തും വെള്ളം കയറി . തണ്ണി തോട് കാവും ഭാഗത്ത്‌ കടകളില്‍ വെള്ളം കയറി .മലയോര ഭാഗത്ത്‌ ഉരുള്‍ പൊട്ടല്‍ ഭീതി…

റ്റി കെ ദാമോദരൻ (94) ( കോന്നി ചെമ്മാനി സഖാവ് ) നിര്യാതനായി

  കോന്നി മുറിഞ്ഞകൽ തോണുവേലിൽ റ്റി കെ ദാമോദരൻ (94) (ചെമ്മാനി സഖാവ് ) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. സംസ്ക്കാരം നാളെ (31.07.22) ഞായർ പകൽ 11 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സതി ദാമോധരൻ മക്കൾ : D. സന്തോഷ് കുമാർ, D. സ്നേഹലത (റിട്ട. മാനേജർ കേരള ബാങ്ക്, പത്തനംതിട്ട) കൊച്ചു മക്കൾ ശ്രാവൺ സന്തോഷ്, ശ്രദ്ധ സന്തോഷ്, അഭിജിത്ത് രാജേന്ദ്രൻ, അനന്തു രാജേന്ദ്രൻ…

error: Content is protected !!