കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില്‍ ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുവാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്‍ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി…
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ‘ഡോ.റോയ് ജോസഫ്, ശ്രീമതി.ഗോപിക ഗോപൻ, ഡോ.ജയദേവൻ.E.R എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ‘റേഡിയോപാക്ക് ലിക്വിഡ് എംബോളിക് ഏജന്റ്’ എന്ന കുത്തിവയ്ക്കാവുന്ന ദ്രാവകം പന്നിയിൽ വിജയകരമായി പരീക്ഷിച്ചു കേന്ദ്ര രാസവസ്തു വളം മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് ഏർപ്പെടുത്തിയ, ‘പോളിമേഴ്സ് ഇൻ മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ആപ്ലിക്കേഷനുകൾ’ വിഭാഗത്തിന് കീഴിലുള്ള പതിനൊന്നാമത് ‘ദേശീയ പെട്രോകെമിക്കൽസ്…
പത്തനംതിട്ട ജില്ലാ പ്ലാന്റേഷൻ വര്‍ക്കേഴ്സ് യൂണിയന് (സി ഐ റ്റി യു ) കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടംതൊഴിലാളികളുടെ ശമ്പളവർദ്ധനവ് ആവശ്യപെട്ടുകൊണ്ട് എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ കൂട്ടധർണനടത്തി. സി പി എം ലോക്കൽകമ്മിറ്റിഅംഗമായ റെജിജോർജ് അധ്യക്ഷത വഹിച്ചു.സി ഐ റ്റി യു എസ്റ്റേറ്റ്കൺവീനറുംജില്ലാകമ്മിറ്റി അംഗവുമായ ആർ. അജയകുമാർ സ്വാഗതം ആശംസിച്ചു. സി ഐ റ്റി യു സംസ്ഥാനഫെഡറേഷൻ വൈസ്പ്രസിഡന്റും ജില്ലാ ജോയിൻസെക്രട്ടറിയുമായ മോഹൻകുമാർഉത്ഘാടനംചെയ്തു. ജില്ലാജോയിൻസെക്രട്ടറിശിവദാസ്…
സംസ്ഥാനത്തെ എല്ലാ സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു / അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് എല്ലാ വകുപ്പു തലവൻമാർക്കും നിർദേശം നൽകി.…
ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് ചെവിയോർത്തുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടുപോവാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സംഘടിതമായും ആസൂത്രിതമായും നടത്തുന്ന ഇടപെടലുകളിലൂടെയും ആക്രമണങ്ങളിലൂടെയും…
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( സെപ്റ്റംബർ 1) ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.…
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്) മാനേജ്മെന്റ് ക്വോട്ടായില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ രണ്ടിന് 10.30 ന് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടത്താമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 240 047 , 9846…
കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ നിലനിര്‍ത്തി കൗള ആചാര അനുഷ്ടാനത്തോടെ പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കൗള ഗണപതിയ്ക്ക് പ്രത്യേക ഊട്ടും പൂജയും സമര്‍പ്പിച്ചു . ആദിമ യുഗത്തില്‍ മലകളില്‍ വെച്ചാരാധന നടത്തിയ കരി ഗണപതി എന്ന കൗള ഗണപതിയ്ക്ക് വെറ്റിലയും പുകയിലയും ചുണ്ണാമ്പും കൊട്ടന് അടയ്ക്കായും ചേര്‍ന്നുള്ള താംബൂലം സമര്‍പ്പിച്ച് ഇഷ്ട വിഭവമായ…
തിരുവല്ല: മാർത്തോമാ സഭയുടെ 2022ലെ മാനവ സേവാ അവാർഡ്, സുവിശേഷ പ്രവർത്തനത്തിലൂടെ ഭാരതത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സമർപ്പിത ജീവിതം നയിച്ച അഡ്വ. പി. എ. സൈറസിന് നൽകും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 13ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സഭാ പ്രതിനിധി മണ്ഡലയോഗത്തിൽ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊ ലിത്താ സമ്മാനിക്കും. സഭാ – സാമൂഹിക…
വ്യവസായിയില്‍ നിന്ന് ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര് പാലക്കാട് പൊലീസിന്റെ പിടിയില്‍. കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, കോട്ടയം സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള പ്രതികള്‍ ഫേസ്ബുക്ക് വഴിയാണ് വ്യവസായിയെ കെണിയിലാക്കിയത്. കോട്ടയം സ്വദേശി ശരത് ആണ് കേസിലെ പ്രധാന സൂത്രധാരന്‍. സാമ്പത്തിക അടിത്തറയുള്ളവരെ കണ്ടെത്തുകയാണ്…
Recent Comments