Input your search keywords and press Enter.

Monthly Archives

September 2022

പ്രധാനമന്ത്രി കാലടി ഗ്രാമത്തിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു

  PM visits Sri Adi Shankara Janma Bhoomi Kshetram at Kalady village The Prime Minister Shri Narendra Modi, visited Sri Adi Shankara Janma Bhoomi Kshetram, the holy birthplace of Adi Shankaracharya, at Kalady village in Kochi today.…

30 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി

  പത്തനംതിട്ട : കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച നിലയിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.   ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഇന്ന് രാവിലെ ഡാൻസാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് ഇവ കണ്ടെടുത്തത്. വിവിധ ഇനങ്ങളിൽ പ്പെട്ട…

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( സെപ്റ്റംബര്‍ 2) അവധി

  പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( സെപ്റ്റംബര്‍ 2) ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.…

പോഷണത്തിന്‍റെ ആവശ്യത്തെക്കുറിച്ചുള്ള  വീക്ഷണം സൃഷ്ടിക്കണം: ജില്ലാ കളക്ടര്‍

പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള  വീക്ഷണം സൃഷ്ടിക്കണം: ജില്ലാ കളക്ടര്‍ പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളില്‍ വീക്ഷണം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പോഷണ്‍ അഭിയാന്‍ പോഷണ്‍ മാ 2022 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട കാപ്പില്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യാതെ, സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഇടപെടലുകളാണ് പോഷണ രംഗത്തു നടത്തേണ്ടത്. ഇത് സംബന്ധിച്ച് അടിസ്ഥാനതലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച്  ശരിയായ…

പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/09/2022 )

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി;ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി സംസ്ഥാന സര്‍ക്കാരും  ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി  സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. എഫ്.എച്ച്.പി.എല്‍ സംസ്ഥാന മേധാവി സുവൈദ് യഹിയ, ഡോ.തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മെഡിസിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കുള്ള സംശയ നിവാരണവും നടത്തി. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം 2022 മാര്‍ച്ചിലെ പൊതു പരീക്ഷയില്‍…

അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ 2022-ഓണംവിപണി തുടങ്ങി

  അരുവാപ്പുലം :അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ 2022-ഓണംവിപണി ബാങ്ക് പ്രസിഡന്റ്‌ ആർ വിജയകുമാർ ആദ്യവില്പന നടത്തി ഉത്ഘാടനം ചെയ്തു. മാനേജിങ്ഡയറക്ടർ എസ്. ശിവകുമാർ ബോർഡ്‌മെമ്പർ കെ പി നസിർ, ജോജുവർഗീസ്. ശ്യാമള റ്റി . മാത്യുവർഗീസ്, ബ്രാഞ്ച് മാനേജർ ബിനുമോൻ എന്നിവർ പങ്കെടുത്തു.…

വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2022 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ഓരോ പുരസ്‌കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു…

കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന്

  സെപ്റ്റംബര്‍ മാസത്തെ കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു…

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം : എൻഐഎ

  അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന…

രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള : മികച്ച കഥാചിത്രം ലിറ്റിൽ വിങ്സ് :  :ലോങ് ഡോക്യുമെന്ററി പുരസ്കാരം എ.കെ.എയ്ക്ക്

  പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ എം. യു ആണ് ചിത്രം സംവിധാനം ചെയ്തത്. മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ്സ്…

error: Content is protected !!