Input your search keywords and press Enter.

Monthly Archives

November 2022

കൊല്ലം ജില്ലാ വാർത്തകൾ (30/11/2022)

ഇത്തിക്കര ബ്ലോക്കുതല കേരളോത്സവത്തിന് ഇന്ന് സമാപനം (ഡിസംബര്‍ ഒന്ന്) ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്കുതല കേരളോത്സവം ഇന്ന് (ഡിസംബര്‍ ഒന്ന്) സമാപിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഇത്തിക്കര ബ്ലോക്ക് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള അധ്യക്ഷനാകും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് സമ്മാനദാനം…

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു : അന്ധവിശ്വാസങ്ങള്‍, സ്ത്രീ സുരക്ഷാ നിയമങ്ങള്‍

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, ജാഗ്രത സമിതി എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊട്ടിയം ആനിമേഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.ബിജി അധ്യക്ഷയായി. സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കൗണ്‍സിലര്‍ വിന്നി ബാബു, ജെന്‍ഡര്‍ റിസോഴ്‌സ്…

‘കണ്മണി’ പദ്ധതി മുഴുവന്‍ വാര്‍ഡുകളിലേക്കും

കൊല്ലം: ഗര്‍ഭിണികളുടെയും, നവജാത ശിശുക്കളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും പരിചരണത്തിനായി തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘കണ്മണി’ പദ്ധതി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലേക്കും സബ് സെന്ററുകള്‍ വഴി വിപുലീകരിക്കുന്നതിന് തുടക്കമായി. ഗര്‍ഭകാല പരിചരണം, ഭക്ഷണരീതി, വ്യായാമം, മാനസികാരോഗ്യം, നവജാത ശിശുക്കളുടെ ആരോഗ്യപരിപാലനം സംബന്ധിച്ച് അവബോധം നല്‍കുകയാണ് ലക്ഷ്യം. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് കലാദേവി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം…

ഓച്ചിറയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവരും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ കുടുംബശ്രീ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52 കുടുബശ്രീ ഗ്രൂപ്പുകള്‍ പച്ചക്കറി കൃഷി ചെയ്യുന്നതാണ് പദ്ധതി. ഓരോ ഗ്രൂപ്പും കൃഷി കൂട്ടങ്ങള്‍ ഉണ്ടാക്കി 50 സെന്റില്‍ വീതം കൃഷി ചെയ്യും. ആവശ്യമായ ജൈവ രാസവളങ്ങള്‍, വിത്തുകള്‍ സബ്സിഡി നിരക്കില്‍ വിതരണം…

കൊല്ലം ജില്ലാ വാർത്തകൾ (29/11/2022)

അന്യംനിന്ന കലാരൂപങ്ങള്‍ക്കും കലോത്സവങ്ങള്‍ വേദിയാകുന്നു: മന്ത്രി കെ. എന്‍. ബാലഗോപാല്‍ കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതിനൊപ്പം ചരിത്രപ്രാധാന്യമുള്ളതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ക്ക് കൂടി കലോത്സവങ്ങള്‍ വേദിയാകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ എച്ച്. എസ്. എസ് ആന്‍ഡ് വി. എച്ച്. എസില്‍ കൊല്ലം റവന്യു ജില്ലാകലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ കലാമികവുകള്‍ പ്രകടമാക്കുന്നതിന് സഹായകമാകും വിധമാണ് കലാമേളകളുടെ സംഘാടനം. ഒത്തൊരുമയുടെയും മതനിരപേക്ഷതയുടെയും സഹോദര്യത്തിന്റെയും…

കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മൂല്യവര്‍ധിത കൃഷിമിഷന്‍ വ്യാപിപ്പിക്കും: മന്ത്രി പി.പ്രസാദ്

കൊല്ലം: കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂല്യവര്‍ധിത കൃഷി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അഗ്രികള്‍ച്ചര്‍ വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ബി.എസ്.സി പാസായവര്‍ക്ക് ജില്ലയിലെ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് സ്‌റ്റൈപ്പെന്റോടെ അപ്രന്റീസ്ഷിപ്പ് നിയമനം നല്‍കുന്ന അഗ്രിടെക് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി സാങ്കേതികവിദ്യ ലഭ്യമാക്കുക,…

കൃഷിദര്‍ശന്‍ എല്ലാ ബ്ലോക്കുകളിലേക്കും: മന്ത്രി പി. പ്രസാദ്

കൊല്ലം: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനുമായി കൃഷിദര്‍ശന്‍ ബോധവത്ക്കരണ പരിപാടി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരുങ്ങള്ളൂരില്‍ ആരംഭിച്ച ‘ഹരിതശ്രീ കാര്‍ഷിക വിപണിയുടെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ബ്ലോക്കുകളിലും മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് കൃഷി ദര്‍ശന്‍. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടത്തുകയും ആവശ്യമായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കാര്‍ഷികഉത്പ്പന്നങ്ങളില്‍…

ആലത്തൂര്‍ ബ്ലോക്ക് കേരളോത്സവത്തിന് സമാപനമായി

കിരീടം നേടി എരിമയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകള്‍ നേടിയാണ് എരിമയൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കാവശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മത്സര വിജയികള്‍ ചിറ്റൂരില്‍ നടക്കുന്ന ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍…

പാലക്കാട് ജില്ലാ വാർത്തകൾ (29/11/2022)

നൂതന ആശയമുണ്ടോ..? ഡ്രീം വെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഓരോ ആശയങ്ങളും നിങ്ങളുടേയും നാടിന്റെയും ഭാവി തന്നെ മാറ്റിമറിക്കുമെന്നും അത്തരത്തില്‍ ഒന്നാണ് ഡ്രീംവെസ്റ്റര്‍ മത്സരമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്ല്യം…

കേരളശ്ശേരി പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു

പാലക്കാട്: കേരളശേരി ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, മാരത്തോണ്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളും കലാമത്സരങ്ങളും സംഘടിപ്പിച്ചു. യുവജന പങ്കാളിത്തം കൊണ്ട് കേരളോത്സവം ശ്രദ്ധേയമായെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷനായി. യുവജന…

error: Content is protected !!