Input your search keywords and press Enter.

Monthly Archives

January 2023

തൊഴിൽ അവസരം (11/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം രാഷ്ട്രീയ ഗ്രാമസ്വരാജ് പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി തസ്തികയില്‍ താത്ക്കാലിക നിയമനം. അതത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അയല്‍ക്കൂട്ടം അംഗമോ ഒക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ/ എം.ബി.എ (എച്ച്.ആര്‍), എം.എ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ് ആണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. 2023 ജനുവരി 10 ന് 40…

പത്തനംതിട്ട ജില്ലാ വാർത്തകൾ (11/1/2023)

സാക്ഷ്യപത്രം ഹാജരാക്കണം മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസിനു താഴെ പ്രായമുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ജനുവരി 30 നകം ഗ്രാമപഞ്ചായത്ത ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2 222 340   വനിതാരത്ന പുരസ്‌കാരം ; യോഗം 13ന് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി വനിതാരത്ന പുരസ്‌കാരം 2022 നുളള…

ജില്ലയില്‍ ക്ഷീരോത്പാദനം വര്‍ധിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: ക്ഷീരകര്‍ഷകര്‍ക്കായ് നടപ്പാകുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരെ ആകര്‍ഷിക്കണമെന്നും ജില്ലയില്‍ ക്ഷീരോത്പാദനം വര്‍ധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരോദ്പാദന സംഘങ്ങള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരസംഘങ്ങള്‍ക്ക് 64 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ക്ഷീര കര്‍ഷകരുടെ ക്ഷേമനിധിയുടെ ആനൂകൂല്യം കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും യുവാക്കളെ…

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

പത്തനംതിട്ട: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള വര്‍ണോത്സവം പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച കലാമേള യാക്കോബാ സഭ നിരണം ഭദ്രാസനം മെത്രപോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് പേര്‍ക്ക് ഇനി ആശ്രയ സങ്കേതം അഭയമാകും

കൊല്ലം: ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കൊട്ടാരക്കര ആശ്രയ സാങ്കേതത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ആശ്രയ സങ്കേതത്തിലെ ഭാരവാഹികള്‍ ഒമ്പത് പേരെയും ഏറ്റടുത്തു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പാര്‍പ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ വേണമെന്നിരിക്കെയാണ് ഒമ്പത് പേരെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സൈക്കോ-സാഷ്യല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജില്ലയിലെ കേന്ദ്രമാണ് ആശ്രയ സങ്കേതം. അതിനാലാണ് അവിടേക്ക് ഇവരെ മാറ്റുന്നത്. ഒന്‍പത് പേര്‍ക്കും ആവശ്യമായ പരിചരണവും മറ്റ് സഹായ…

കൊല്ലം ജില്ലാ വാർത്തകൾ (11/1/2023)

സംരംഭകത്വ വികസന പരിശീലന പരിപാടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് നടത്തുന്ന 15 ദിവസം ദൈര്‍ഘ്യമുള്ള സംരംഭകത്വ വികസന പരിശീലന പരിപാടിയില്‍ ഇന്ന് (ജനുവരി 12) കൂടി അപേക്ഷിക്കാം. നൂതന സംരംഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശം, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍.ഒ.സി, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയില്‍ പരിശീലനവും, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായവും നല്‍കും. ഫോണ്‍:0474 2748395, 9497274218, 8714501962.   അപേക്ഷ ക്ഷണിച്ചു എസ്.ആര്‍.സി…

കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അറിയിപ്പ്

കൊല്ലം: കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ക്രൈം നം. 406/06, 986/22, 995/22 എന്നീ മേഷണ കേസുകളിലെ പ്രതി ജോസ് ( മൊട്ട ജോസ് ) എന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987031, 9497906206, 04742795086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഫോട്ടോ: കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അറിയിപ്പ്. …

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊല്ലം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ‘നല്ല ഭാവി നല്ല ശീലം’ വിഷയത്തെ ആസ്പദമാക്കി ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.അനില്‍കുമാര്‍ ക്ലാസ്സ് നയിച്ചു. ഫോട്ടോ: പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ‘നല്ല ഭാവി നല്ല ശീലം’ വിഷയത്തെ ആസ്പദമാക്കി ചാത്തന്നൂര്‍…

ഈറ്റ് റൈറ്റ് സ്‌കൂള്‍’ : മില്ലറ്റ് വിഭവങ്ങളുടെ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു

കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ‘ഈ റൈറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ മില്ലറ്റ് വിഭവങ്ങളുടെ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ചടങ്ങിന്റെ ഉദ്ഘാടനവും വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു. നൂറോളം അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത മത്സരം 2023 യു.എന്‍ ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും ഭക്ഷ്യക്ഷാമം ചെറുക്കുന്നത്തില്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക…

ജില്ലാതല ശില്‍പശാല സര്‍ഗ്ഗോത്സവത്തിന് തുടക്കമായി

കൊല്ലം: പുനലൂര്‍ എന്‍.എസ്്.വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല ശില്‍പശാല ‘സര്‍ഗ്ഗോത്സവം 2022-23’ന് തുടക്കമായി. രണ്ടു ദിവസത്തെ സര്‍ഗ്ഗോത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്കായി രചനാ മത്സരങ്ങള്‍, ശില്പശാലകള്‍, നാടകങ്ങള്‍, നാടന്‍പാട്ട്, കാവ്യാലാപനം തുടങ്ങിയവ സംഘടിപ്പിക്കും. ഫോട്ടോ: ‘സര്‍ഗ്ഗോത്സവം 2022-23’ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്യുന്നു.…

error: Content is protected !!