സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂർ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് 43.75 കോടി, തൃശൂർ മെഡിക്കൽ കോളേജ് മദർ ആന്റ് ചൈൽഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര താലൂക്ക്…
സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 1 മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതും, നിലവിൽ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുൻവർഷങ്ങളിലെപോലെ റേഷൻ കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരി മാസത്തെ…
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തിനകത്ത് സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും,www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന…
പത്തനംതിട്ട ജില്ലയിലെ ചില ആശുപ്രതികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെഎംഎസ്സിഎല്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, സിറപ്പുകള്‍ ഉള്‍പ്പെടെ 24 ഓളം ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. കൂടാതെ കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പുകള്‍, എന്‍സിഡി മരുന്നുകള്‍ എന്നിവയും നിലവില്‍ അവിടെ സ്റ്റോക്കുണ്ട്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഗുളികകള്‍ 32000 സ്റ്റോക്കിലും 6000 സബ് സ്റ്റോക്കിലുമുണ്ട്. പന്തളം, കുളനട, തുമ്പമണ്‍ എന്നീ ആശുപത്രികളില്‍…
ചുമതലയേറ്റു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സാബു പി ആര്‍ ചുമതലയേറ്റു. പി.ആര്‍.ഡി ഡയറക്ടറേറ്റിലെ റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ്, ഇലക്‌ട്രോണിക്‌സ് മാധ്യമ-പരസ്യം, പ്രോഗ്രാം എന്നീ വിഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. താലൂക്ക് വികസന സമിതി യോഗം കൊല്ലം താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി…
സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. സംരംഭകത്വ വികസന പരിപാടിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ വനിതാ വികസന കോര്‍പറേഷന്‍ വായ്പകളും പദ്ധതികളും എന്ന വിഷയത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍ കല്ലായി ക്ലാസെടുത്തു. വടക്കഞ്ചേരി…
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. ആറന്മുള എം.എല്‍.എ.യായ വീണാ ജോര്‍ജിന്റെ നിരന്തരമായ ശ്രമഫലമായാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ…
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നൽകുന്ന 275_ മത്തെ സ്നേഹഭവനം റാന്നി മാടത്തുമ്പടി ചാലുങ്കൽ ബിനു മോൾക്കും ഭർത്താവ് ബിനുവിനും മൂന്ന് കുട്ടികൾക്കുമായി വിദേശ മലയാളിയും റാന്നി സ്വദേശിയുമായ ജിജി ജേക്കബിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഭവനം ഇല്ലാതെ ബിനു…
മാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോർജ് താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ സേവനം ലഭ്യമാകും മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡൻസി…
ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം…
Recent Comments