നാല്‍പ്പതാംവെള്ളിയോട് അനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും നെടുമ്പാറ മെഡിക്കൽ കോളേജ് കുരിശടിയിലേക്ക് ഇടവക വികാരി റവ. ഫാ. തോമസ് പ്രശാന്ത് ഒ ഐ സി യുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടത്തി. സമാപനത്തിൽ ഇടവക വൈദികൻ റവ. ഫ. മാർട്ടിൻ ജോസഫ് പുത്തൻവീട് നാല്പതാം വെള്ളിയുടെ സന്ദേശം നൽകി.…
കോന്നിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കക്കൂസിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് വൃദ്ധയ്ക്ക് ഗുരുതര പരുക്ക്. ഇളകൊള്ളൂർ സ്വദേശി മണികണ്ടവിലാസത്തിൽ എൺപത്തിയേഴ് വയസ്സുകാരി ഭാർഗവി അമ്മയെ തലയ്ക്കും കൈയ്ക്കും ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യായാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കനത്ത മഴയിലും കാറ്റിലും വീടിന് സമീപം ഉണ്ടായിരുന്ന കക്കൂസിനൂ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണത്. ഈ സമയം ഭാർഗവി അമ്മ കക്കൂസിൽ ഉണ്ടായിരുന്നു. പ്ലാവിന്‍റെ…
ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ…
സംസ്ഥാനത്ത് ഏപ്രിൽ 1മുതൽ ഹെൽത്ത് കാർഡ് നിർബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യർത്ഥന മാനിച്ച് നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സാവകാശം നൽകിയിരുന്നു. കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതൽ കർശനമായ പരിശോധന തുടരുന്നതാണ്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. മന്ത്രി വീണാ ജോർജിന്റെ…
മലയാലപ്പുഴ കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ ഉച്ചയ്ക്കാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലയാലപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.…
ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി കേരളാ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും, തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി. ബോര്‍ഡിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, മെമ്പര്‍ഷിപ് വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍…
യുണിക്ക് ഐഡെന്റിഫക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബംഗളൂരു പ്രാദേശിക കേന്ദ്രത്തിന് കീഴിലുള്ള പരാതി പരിഹാര കേന്ദ്രത്തിന്റെ കേരളത്തിലെ ഓഫീസ് തിരുവനന്തപുരത്ത് പി എം ജിയിൽ പ്രവർത്തനം ആരംഭിച്ചു. ആധാറുമായി ബന്ധപ്പട്ട പരാതികൾക്ക് എത്രയും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവർത്തന സമയം. 0471-2990710 എന്ന നമ്പറിലോ helpdesk-sokl@uidai.net.in എന്ന ഇ-മെയിൽ വിലാസത്തിലോ പരാതികൾ അറിയിക്കാവുന്നതാണ്…
ഇടുക്കി ജനം വിശ്വസിക്കുക ആനയിറങ്കല്‍ എന്ന സ്ഥലത്ത് ആണ് വനം വകുപ്പ് പേരിട്ട “അരിക്കൊമ്പന്‍” ഇറങ്ങിയതും നാശം വിതച്ചതും . ആനയിറങ്കല്‍ എന്ന സ്ഥലത്ത് കാട്ടാന സഞ്ചരിച്ച പാതയാണ് .അതിനാല്‍ ആണ് ആനയിറങ്കല്‍ എന്ന പേര് വന്നത് .അവിടെ സെറ്റില്‍മെന്‍റ് കോളനി നിര്‍മ്മിച്ചത് സര്‍ക്കാര്‍ ആണ് . ആ പ്രദേശത്ത് ടൂറിസ്റ്റ് സാധ്യത ഉണ്ടെന്നു കരുതി കോട്ടേജുകള്‍ നിര്‍മ്മിച്ചതും ആളുകള്‍ കൂട്ടമായി വന്നു സ്ഥലം വാങ്ങി വീട് വെച്ചതും…
കോവിഡ്-19: പുതിയ വിവരങ്ങൾ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 6,553 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,208 പേർ സജീവ കേസുകൾ ഇപ്പോൾ 0.03% ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.78% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,390…
ഞങ്ങൾക്ക് ഒന്നിനും കുറവില്ല :ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു ഞങ്ങൾക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്, ദിവസവും പെരുനാട് പിഎച്ച്സിയിൽ നിന്ന് ആരോഗ്യപ്രവർത്തകർ വന്ന് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു. എട്ടു മാസം ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നൽകുന്നതിൽ ഒരു കുറവും അവിടെയുള്ള ആരോഗ്യ പ്രവർത്തകർ വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വർഷങ്ങളായി കഴിയുന്നത്. വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഏറുമാടത്തിന്…
Recent Comments