Input your search keywords and press Enter.

Monthly Archives

April 2023

പ്രമുഖ ഹിന്ദുമത പ്രഭാഷകന്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ (68)അന്തരിച്ചു

  പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…

സയീദ് റഷീദ് മധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റു

  സയീദ് റഷീദ് മധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ആയി ചുമതലയേറ്റു . ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 2003 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.   കേരള സർക്കിളിൻറെ ഡയറക്ടർ (ഹെഡ് ക്വാർട്ടേഴ്സ്), സൌത്ത് ഇന്ത്യൻ ബാങ്കിൻറെ എറണാകുളം റീജിയണൽ ലീഗൽ ഓഫീസർ, ഡാക് ഭവൻ ന്യൂഡൽഹിയിൽ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ, കേരളാ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്പെഷ്യൽ ഓഫീസർ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഡെപ്യൂട്ടി സെക്രട്ടറി,…

അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും: ദൃത്യസംഘത്തിന്‍റെ യോഗം തീരുമാനിച്ചു

  അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും. പുലർച്ചെ നാലരയോടെ ദാത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൃത്യസംഘത്തിന്‍റെ യോഗം തീരുമാനിച്ചു. പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ദൃത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തി. പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ്…

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം

  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു.   മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.   ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ്…

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

    ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ്…

കോവിഡ്-19: പുതിയ വിവരങ്ങൾ; 13,773 കോവിഡ് കേസുകളുമായി കേരളം മുന്നിൽ( 27/04/2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 4,358 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 57,410 പേർ.സജീവ കേസുകൾ ഇപ്പോൾ 0.13% ആണ്.ഏപ്രിൽ 27, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 13,773 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.രോഗമുക്തി…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2023)

  അന്നമേകി ന്യൂട്രി ട്രൈബ്   ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായി നടപ്പിലാക്കി വരുന്നു.ട്രൈബല്‍ കോളനിയിലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക,അധിക പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തും  ഐസിഡിഎസും ആവിഷ്‌കരിച്ച പദ്ധതിയാണിത് .   ജീവിതസാഹചര്യങ്ങള്‍ കൊണ്ട്  പോഷകസമ്പൂര്‍ണ്ണമായ ആഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പദ്ധതിയിലൂടെ പരമാവധി ഗുണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് തലത്തില്‍ നടക്കുന്നത് . പോഷകാഹാരക്കുറവ്,…

ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും: കേരളത്തിൽ പത്തനംതിട്ടയിലും, കായംകുളത്തും പുതിയ എഫ് എം റേഡിയോ

    രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ (ഏപ്രിൽ 28ന്) മുതൽ പ്രവർത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1…

കാലാവസ്ഥ അനുകൂലമായാല്‍ അരിക്കൊമ്പനെ വെള്ളിയാഴ്ച്ച മയക്കുവെടി വെക്കും

  ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വെള്ളിയാഴ്ച്ച തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ദൗത്യസംഘത്തിന് വനംവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച്ച ദൗത്യം ബുദ്ധിമുട്ടായാൽ ശനിയാഴ്ച മയക്കുവെടി വെക്കും. ആനയെ പിടികൂടിയ ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയും പരിഗണനയിലുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി…

‘ഓപ്പറേഷൻ കാവേരി’;ആദ്യ സംഘം ഡൽഹിയില്‍

  ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടലിൽ ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരൻമാർ ഡൽഹിയില്‍ എത്തി . രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുക ആയിരുന്നു. സൗദി എയർലൈൻസ് SV3620 ബുധൻ രാത്രി 9 മണിയോടെ ഡൽഹിയിലെത്തി അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമെന്ന് വി. മുരളീധരൻ…

error: Content is protected !!