Input your search keywords and press Enter.

Monthly Archives

May 2023

മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായി; ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

കേരളത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴി വളര്‍ത്തല്‍ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

 പ്രമാടം:അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

കോന്നി അഡീഷണല്‍ ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ പ്രമാടം ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.   വര്‍ക്കര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകണം.ഹെല്‍പ്പര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകാന്‍ പാടില്ല. പ്രായം – 01.01.2023 ന് 18 നും 46 നും മധ്യേ.അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0468 2333037.…

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന വാങ്ങിയ 8,40,000 രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ , ചീഫ് വെറ്ററിനറി ഓഫീസര്‍  ഡോ. ഷീജ…

എസ് എന്‍ ഡി പി  2295 വകയാർ സെന്റർ 25 -മത് പ്രതിഷ്ഠ വാര്‍ഷികം നടന്നു

  SNDP യോഗം ശാഖാ നമ്പർ 2295 വകയാർ സെന്റർ 25 മത് പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം Adv. അടൂർ പ്രകാശ് MP ഉത്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് K S ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് K പത്മകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ യോഗം മുൻ പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, എന്നിവരെ ആദരിച്ചു. യൂണിയൻ…

നിരവധി തൊഴില്‍ അവസരങ്ങള്‍ (30/05/2023)

അഭിമുഖം ജൂണ്‍ ഒന്നിന് തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍), കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ ഹാജരാകണം. ഇ-മെയില്‍ : [email protected] വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐടിഐ…

വെട്ടൂര്‍ മണ്ണും ഭാഗത്ത്‌ കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല

  പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം മേഖല ഇപ്പോഴും ഇരുട്ടില്‍ തന്നെ .കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി പറഞ്ഞത് അല്ലാതെ ഒരു ശരിയാക്കലും ഉണ്ടായില്ല . ഇനി നാളെ ശരിയാക്കാം എന്ന് അവസാനം വിളിച്ച ആളിന് മറുപടി നല്‍കി കോന്നി കെ എസ് ഇ ബി ഷോക്കടിപ്പിച്ചു . വയ്യ എങ്കില്‍ ജോലി…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രത്യേക കോടതി രൂപീകരിച്ചു

  കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിന് എതിരായി നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് വേണ്ടി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിച്ചു.എല്ലാ കേസുകളും ഈ കോടതിയാണ് ഇനി പരിഗണിക്കുന്നത്.രണ്ടായിരം കോടി രൂപയാണ് സ്ഥാപന ഉടമകൾ മുക്കിയത്. കോന്നി വകയാർ പോപ്പുലർ ഫിനാൻസ് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങളും കോടികളും ഉയർന്ന പലിശ വാഗ്ദാനം നൽകി വാങ്ങുന്ന ഇടപാടുകളിൽ ഇടപെട്ടിരുന്നു. മികച്ച പലിശ ലഭിച്ചതോടെ നിക്ഷേപകരുടെ…

എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക

ഇന്ന് അന്താരാഷ്‌ട്ര എവറസ്റ്റ് ദിനം :   എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക അടൂർ :സോനുവിന്റെ നടത്തത്തിന് അവളോളം തന്നെ പ്രായം വരും. ഒടുവിൽ നടന്ന് നടന്ന് സോനു എത്തിയതോ എവറസ്റ്റിന്റെ നെറുകയിലും. ബി ബി എ പഠനത്തിന് ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് എവറസ്റ്റ് കയറാൻ ഒരു സംഘം പോകുന്നുണ്ടെന്ന് സോനു അറിഞ്ഞത് ആവശ്യം ജോലി ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ ലീവ് തരില്ലെന്നായി. കുട്ടിക്കാലം മുതലുള്ള…

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

      സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും.  സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.        സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്,…

ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം :ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല   കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം ,വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ് നദികളില്‍ മുങ്ങി മരണം കൂടുന്നത് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി നദികളില്‍ അമ്പതിലേറെ ആളുകള്‍…

error: Content is protected !!