Input your search keywords and press Enter.

Monthly Archives

August 2023

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്താന്‍ നടപടി : ഭക്ഷ്യ സുരക്ഷാ വകുപ്പ്

  ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: 4463 റെക്കോർഡ് പരിശോധന ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ…

ഓഗസ്റ്റ് 3 മുതൽ 12 വരെ ഗോത്ര ഉത്പന്നങ്ങളുടെ മേളകൾ സംഘടിപ്പിക്കുന്നു

    ട്രൈഫെഡ് (ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) ഓഗസ്റ്റ് 3 മുതൽ 12 വരെ കേരളത്തിൽ ട്രൈബൽ ആർട്ടിസാൻ എംപാനൽമെന്റ് മേളകൾ (ടി.എ.ഇ.എം) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നിനും അഞ്ചിനും ഇടുക്കി ജില്ലയിലെ തേക്കടി മറയൂരിൽ മേള നടക്കും. തുടർന്ന് തൃശൂർ ജില്ലയിലെ ചാലക്കുടി, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വയനാട്ടിലെ മീനങ്ങാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിലും ടി.എ.ഇ.എം മേളകൾ നടക്കും. കാട്ടുനായകൻ, ചോളനായ്ക്കൻ, മലയോര പുലയന്മാർ,…

3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണോദ്ഘാടനം ബുധനാഴ്ച

  നിർമാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യയായ 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചു സംസ്ഥാന നിർമിതി കേന്ദ്രം നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെസ്നിക്കിന്റെ പി.ടി.പി. നഗർ ക്യാംപസിൽ ബുധനാഴ്ച (ഓഗസ്റ്റ് രണ്ട്) ഉച്ചയ്ക്കു 12നു റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണ രീതി കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഓഗസ്റ്റ് മൂന്ന്, നാല്, അഞ്ച്…

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ /തൊഴില്‍ അവസര വാര്‍ത്തകള്‍ ( 01/08/2023)

മെഗാ തൊഴില്‍ മേള  സംഘാടക സമിതി കോന്നി ടൂറിസം എക്‌സ്‌പോ കരിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരണയോഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ് 21 ന് രാവിലെ 9 മണി മുതല്‍ മേള ആരംഭിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നൂറില്‍ അധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ്…

തിരിച്ചു പിടിക്കണം പന്തളത്തിന്റെ കരിമ്പ് സംസ്‌കൃതി : ഡെപ്യൂട്ടി സ്പീക്കര്‍

  പന്തളത്തിന്റെ കരിമ്പ് സംസ്‌കൃതി തിരിച്ചു പിടിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തില്‍ കരിമ്പ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.ജില്ലാ കൃഷി ഓഫീസര്‍ ഗീത അലക്സാണ്ടര്‍ അധ്യക്ഷയായിരുന്നു. ആത്മ ജില്ലാ ഓഫീസര്‍ ജാന്‍സി കെ കോശി, ഡെപ്യുട്ടി ഡയറക്ടര്‍മാരായ കെ.എസ്. പ്രദീപ്, വി.ജി. റെജി, എഡിഎ പുഷ്പ, കൃഷി ഓഫീസര്‍ വിമല്‍, ഫാം കൗണ്‍സില്‍ അംഗം അജയകുമാര്‍, ജയപ്രകാശ്, സുമോദ്…

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  കൊളംബസ്:സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പ്രമുഖ IT കമ്പനി ആയ DevCare Solutions, Realtor Sony Joseph, കുംങ്കും സാരീ ഷോപ്പ്, എന്നിവർ ആയിരുന്നു മത്സരങ്ങൾ സ്പോൺസർ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപാളിൽ നിന്നും ഉള്ള ടീം അംഗങ്ങളെ ഉൾപെടുത്തി ആയിരുന്നു മത്സരങ്ങൾ. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു…

ഷംസീറിനെതിരെ നാളെ നാമജപ പ്രതിഷേധം: ഗണപതിക്ഷേത്രങ്ങളിൽ വഴിപാട്: എൻഎസ്എസ്

സ്പീക്കർക്കെതിരെ വീണ്ടും എൻഎസ്എസ്. സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്.വിശ്വാസികൾ ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ് സിർക്കുലറിൽ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എൻഎസ്എസ് അറിയിച്ചു ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ…

പോപ്പുലർ ഫ്രണ്ടിന്‍റെ  ആയുധകേന്ദ്രം :മഞ്ചേരിയിലെ ‘ഗ്രീൻവാലി’ എൻഐഎ കണ്ടുകെട്ടി

  പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലിയെന്ന് എൻഐഎ വ്യക്തമാക്കി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയിൽ എൻഡിഎഫും പി എഫ് ഐയും ആയുധ പരിശീലനം നടത്തിയിരുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ. മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച…

കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായി

  ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ അനസ് (അനീഷ് -38) ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചെന്ന വാടക വീട്ടുടമയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത് ഒരുവർഷത്തോളം ഇവിടെ താമസിച്ച് 2000, 500, 100 നോട്ടുകളുടെ…

error: Content is protected !!