Input your search keywords and press Enter.

Monthly Archives

March 2024

ശബരി കെ റൈസ് വിതരണോദ്ഘാടനം മാർച്ച് 13ന്: 5 കിലോഗ്രാം അരിയാണ് ലഭിക്കുക

  ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ്…

പൗരത്വ നിയമം : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

  തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ…

മുറിഞ്ഞകൽ കൂടൽ രാജഗിരി റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു

15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി 15 കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത…

പുതുവൽ-മങ്ങാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും : എം എല്‍ എ

പുതുവൽ-മങ്ങാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുതുവൽ-മങ്ങാട് റോഡിന്റെ നിർമ്മാണോദ്ഘാടനം പുതുവൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.   സംസ്‌ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവിൽ പുതുവൽ മുതൽ കുന്നിട വരെയുള്ള ഭാഗം ബി എം ആൻഡ് ബി സി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2024 സംസ്‌ഥാന ബജറ്റിൽ കുന്നിട മങ്ങാട് ചെളികുഴി ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 10…

തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നടന്നു

  പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേശ്വരൻ , അഡ്വ പി.സി ഹരി , കെ.സി.വർഗ്ഗീസ്, ജോജി ചേന്തിയത്ത്, എ.…

കോന്നി പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം നടന്നു

  കോന്നി: 1.5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു അധ്യക്ഷയായി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ.ശിവൻകുട്ടിക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ  പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…

പൗരത്വഭേദഗതി നിയമം നിലവിൽ വന്നു: വിജ്ഞാപനം പുറത്തിറങ്ങി

  പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/03/2024 )

പുരസ്‌കാര വിതരണം നടത്തി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഞങ്ങളുടെ ദുരന്തനിവാരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം…

പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക്പുരസ്‌കാര വിതരണം നടത്തി

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.   ഞങ്ങളുടെ ദുരന്തനിവരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലേലി ജിജെഎംയുപി…

കോന്നി :ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍…

error: Content is protected !!