Input your search keywords and press Enter.

Monthly Archives

May 2024

കൊല്ലം ജില്ലാ വാർത്തകൾ (18/05/2024)

പതിനൊന്നാം ക്ലാസ് പ്രവേശനം കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് കൊമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2024-ല്‍ പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും അവസാന തീയതി മെയ് 22.   പരിശീലന പരിപാടി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കും. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ്…

വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസരശുചിത്വവും; കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: വ്യകതി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് പരിസര ശുചിത്വവും എന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് . മാലിന്യ മുക്തം നവകേരള മിഷന്റെ ഭാഗമായ മഴക്കാലപൂര്‍വ ശുചികരണത്തിന്റെ ഉദ്ഘാടനം കലക്ട്രേറ്റ് പരിസരത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള പരിസരം ഓരോ പൗരന്റെയും ജീവിതത്തിന് ആവശ്യമാണ്. വൃത്തിയോടെ അത് സൂക്ഷിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. മഴക്കാലം പനിക്കാലമാക്കാതെ ഇരിക്കുവാന്‍ പകര്‍ച്ചവ്യാധി സാധ്യതയെ ഇല്ലാതാക്കുന്നതിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ഭാഗമാക്കണം .വീടുകളിലും…

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/05/2024)

ജില്ലയില്‍ ഇന്നും (19), നാളെയും (20) റെഡ് അലേര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും (19) നാളെയും (20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

പാലക്കാട് ജില്ലാ വാർത്തകൾ (18/05/2024)

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന, 100 ശതമാനം ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടു ആണ് യോഗ്യത. www.fcikerala.org എന്ന് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ…

മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ…

അതിതീവ്ര മഴക്ക് സാധ്യത: പത്തനംതിട്ട, കോട്ടയം, ഇടുക്കി:റെഡ് അലർട്ട്

അതിതീവ്ര മഴക്ക് സാധ്യത: പത്തനംതിട്ട, കോട്ടയം, ഇടുക്കി:റെഡ് അലർട്ട് കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്…

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റിയിട്ടില്ല

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റിയിട്ടില്ല ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി വച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചതുപ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും…

മിസ് ഒട്ടവ: മലയാളി പെൺകുട്ടി ലെനോർ സൈനബ്

മിസ് ഒട്ടവ: മലയാളി പെൺകുട്ടി ലെനോർ സൈനബ് കാനഡ (ഒട്ടാവ): മിസ് ഒട്ടവയായി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി…

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യവകുപ്പ്

  എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്   ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ…

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി പത്തനംതിട്ട കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. 2025 ഓഗസ്റ്റോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ സ്റ്റേഡിയത്തിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പായി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കായിക വകുപ്പിലെ ഉന്നത…

error: Content is protected !!