ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; ഡി വൈ എസ് പിയ്ക്ക് സസ്‌പെൻഷൻ തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. ഡി വൈ എസ് പി എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ…
ഗവ.മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ തസ്തികയിലേക്ക് അഞ്ച് വരെ അപേക്ഷിക്കാം പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ.മെഡിക്കല്‍ കോളേജ്) ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ കരാര്‍ അടിസ്ഥാനത്തിലോ നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട യോഗ്യത, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫോറത്തിന്റെ നിശ്ചിത മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.gmcpalakkad.in ല്‍ കിട്ടും. അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍:…
അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ്…
പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി…
പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട് പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…
റേമല്‍ ചുഴലിക്കാറ്റ്:120 കി.മീ വേഗത:അതീവ ജാഗ്രതാ പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ദേശീയ ദുരന്ത നിവാരണ സേന രംഗത്ത് ഉണ്ട് . 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. സുരക്ഷക്കായി ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കരസേന,…
പാലക്കാട്: മധ്യവേനലവധിക്ക് ശേഷം ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍ തുറക്കും.മുന്നോടിയായി ജില്ല-ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച ചേര്‍ത്ത് വിദ്യാലയങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചോ എന്നതില്‍ പരിശോധന നടത്തി നാളെയ്ക്കകം (മെയ് 25) റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ജില്ല വിദ്യഭ്യാസ ഉപഡയറക്ടര് പി.വി മനോജ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി സൗഹൃദവിദ്യാലയ അന്തരിക്ഷം രൂപപ്പെടുത്താനും ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് നിര്‍ദ്ദേശം. ജില്ലാതലപ്രവേശനോത്സവം ജൂണ്‍ മൂന്നിന് കല്ലിങ്കല്‍പാടം ഗവ.സ്‌ക്കൂളില്‍…
മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള്‍ക്ക് ടൂറിസം ഡയറക്ടറേറ്റിന് ബന്ധമില്ല സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത…
ഗസ്റ്റ് അധ്യാപക നിയമനം മലപ്പുറം ഗവ കോളെജ് 2024-25 അധ്യന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന് വൈകിട്ട് അഞ്ചിനകം gcmalappuram.ac.in-ലുളള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ലായെന്ന…
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്…
Recent Comments