അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ്…
ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ്…
സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും. നാലുനിലകളിലായി 24000 സ്ക്വയർഫീറ്റിൽ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആണ് നടത്തുന്നത്. നിർമ്മാണ പുരോഗതി അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത് 44 വ്യാപാര സ്റ്റാളുകൾ, ആധുനിക ഭക്ഷണശാല, കോൺഫറൻസ്…
പരാതി അന്വേഷിക്കാൻ എത്തിയ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നേരെ കൈയ്യേറ്റ ശ്രമം പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക് ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ ആണ് അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചത്. പരാതിയെ പറ്റി ചോദിക്കാനും സംഭവസ്ഥലം കാണുന്നതിനുമായി എത്തിയ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ പന്തളം കുരമ്പാല വല്ലാറ്റൂർ…
പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് 01/01/2017 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടുകൂടി പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എസ് എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യ വ്യാപകമായി നടത്തുന്ന അവകാശദിനാചാരണത്തിന്‍റെ ഭാഗമായി ജൂലൈ രണ്ട് ചൊവ്വാഴ്ച തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ പെൻഷൻകാർ കൂട്ടപ്രകടനം നടത്തും. ബി ഡി പി എ (ഐ) ദേശീയ പ്രസിഡന്റ് തോമസ് ജോൺ…
കോടികളുടെ സാമ്പത്തിക തട്ടിപ്പ് : ഫിനാൻസ് പൂട്ടി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം…
ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടു:ദക്ഷിണാഫ്രിക്ക ഏഴ് റൺസിന് വീണു ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്. ഇന്ത്യയ്ക്കായി…
സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ :9446302066, 7034612362. ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ…
പത്തനംതിട്ട : എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ് മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹോട്‌സ്‌പോട്ട് ആയിട്ടുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പനി രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തി ചികിത്സ തേടണമെന്നും…
മനുഷ്യത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ തിരുവല്ല : വിദ്യാഭ്യാസത്തിന്‍റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് – റീജൺ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ അറിവ് നേടുന്നതോടൊപ്പം അന്തസ്സും സംസ്കാരവും നഷ്ടപെട്ട് പോകാതെ, തോൽവിക്ക് മുമ്പിൽ പതറാതെ വിജയത്തിൽ നിഗളിക്കാത്തവരായി…
Recent Comments