Input your search keywords and press Enter.

Monthly Archives

June 2024

കുവൈറ്റില്‍ ഫ്ലാറ്റിനു തീപിടിച്ചു: 41 മരണം : മരിച്ചവരില്‍ മലയാളികളും

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ   കെ ജി  എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള  കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 41 പേര്‍ മരിച്ചു  . മരിച്ചവരില്‍ അഞ്ചു മലയാളികളും ഉണ്ട് .  15 ആളുകള്‍ക്ക് ഗുരുതര  പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു .കുവൈറ്റ്‌ മംഗഫില്‍ എബ്രഹാം…

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു: 4 മരണം; 43 പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു: 4 മരണം; 43 പേര്‍ക്ക് പരിക്ക് കുവൈറ്റ്‌: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു .കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത്. നാല് പേര്‍ മരിച്ചു. നാല്പത്തി മൂന്നു  പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുവൈറ്റ്‌ മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം…

നിരവധി തൊഴില്‍ അവസരങ്ങള്‍ (12/06/2024)

വാക് ഇൻ ഇന്റർവ്യൂ 25ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം…

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. സഹോദരങ്ങളായ തിരുവനന്തപുരം നേമം മണ്ണങ്കൽത്തേരി അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ പരീക്ഷാ നടപടികളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് . ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ പിടിക്കപ്പെടും എന്നായപ്പോള്‍ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി.പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.…

കൊടുമണ്ണില്‍ പ്രതിഷേധം, അറസ്റ്റ്, ഹർത്താൽ

കൊടുമൺ: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ പ്രതിഷേധിച്ചു കൊടുമൺ പഞ്ചായത്തിൽ ഇന്നു വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു ആണ് ആരോപണം .…

പെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

  കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ്രീ സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം…

യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ മികച്ച തൊഴിൽ സാധ്യതകൾ

  വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (വൈ ഐ പി) രജിസ്റ്റർ ചെയ്യുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലവസരം. വൈ ഐ പി പോർട്ടലിലൂടെ എച്ച്.സി.എൽ ടെക്കിന്റെ ഏർലി കരിയർ പ്രോഗ്രാമിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർക്ക് അപേക്ഷിക്കാം. ഉന്നത പഠനത്തോടൊപ്പം ശമ്പളവും പ്രവൃത്തിപരിചയവും നേടാം. ഇത് സംബന്ധിച്ച ധാരണാപത്രം നവംബർ 2023 ൽ കേരളീയത്തിൽ വച്ച് കെ-ഡിസ്കും എച്ച്.സി.എൽ ടെക്കും ഒപ്പിട്ടിരുന്നു. 2024 കാലയളവിൽ പ്ലസ്ടു…

എലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/06/2024)

വാഹന ലേലം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161. ഗസ്റ്റ് ലക്ചറര്‍ ഒഴിവ് വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്…

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ.ഐ.റ്റി.യു.സി

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി കോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി…

error: Content is protected !!