കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ,…
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന്…
ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന്…
കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (ജൂൺ 28) ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ (ജൂൺ 28) ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല…
ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുവല്ല: ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും ഇത് വ്യക്തമാക്കുന്നു എന്നും ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ ധന്യമീ…
കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. താലൂക്ക് രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോടതി ഉൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചു കാണുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. അജിത കൊയ്പ്പള്ളിൽ, സി.പി. ഹരിദാസ്, ഗ്ലാഡിസ് , സോമശേഖരൻ നായർ , ജോഷ്വ എന്നിവർ സംസാരിച്ചു. കോന്നി ടൗൺ…
കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിലുള്ള കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ” വെട്ടം പദ്ധതി മിനി മാസ്റ്റ് ലൈറ്റ് “കണ്ണടച്ചിട്ടു മാസങ്ങൾ കഴിഞ്ഞു . നന്നാക്കി നല്‍കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നു . ഉദ്ഘാടനം നടത്തുവാന്‍ ഏറെ മുന്നില്‍ നിന്നവര്‍ പോലും ഇവിടെ വെളിച്ചം ഇല്ല എന്ന് അറിഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം .നന്നാക്കി നല്‍കുവാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു കാഴ്ച വസ്തു എന്നാണ്…
ക്ഷീരവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ജൂലൈ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പുല്‍കൃഷി വികസനം, എംഎസ്ഡിപി പദ്ധതി, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളക്കൃഷി, നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും…
NCDC റീജിയണല്‍ അവാര്‍ഡുകള്‍ 2023 സമ്മാനിച്ചു കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (NCDC), തിരുവനന്തപുരം റീജിയണല്‍ ഓഫീസ്, സഹകരണ മികവിനും മെറിറ്റിനും വേണ്ടിയുള്ള NCDC റീജിയണല്‍ അവാര്‍ഡുകള്‍ 2023. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ, തുറമുഖം,ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച 9 സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം…
കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം : പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിൽ മുരുപ്പേൽ ബിൽഡിംഗിൽ, താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന PTA-146-ാം നമ്പർ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . കിടപ്പു രോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.…
Recent Comments