Input your search keywords and press Enter.

Monthly Archives

October 2024

കോന്നി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവി സ്വന്തമാക്കി

    ഐ.എസ്.ഒ പദവി സ്വന്തമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 പദവിയാണ് കോന്നി ഗ്രാമപഞ്ചായത്ത് നേടിയിരിക്കുന്നത്. 2019 – 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ പോകുകയും 2022 ഡിസംബർ മാസം സെർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു .പഞ്ചായത്തു നിലവിൽ 2024 – 2027 സെപ്റ്റംബർ കാലയളിവിലേക്കായി ആണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത് .…

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ…

പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേൺഷിപ്പ് പദ്ധതി – പൈലറ്റ് പ്രോജക്റ്റ്

പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേൺഷിപ്പ് പദ്ധതി – പൈലറ്റ് പ്രോജക്റ്റ് 2024-25 ബജറ്റിൽ മികച്ച കമ്പനികളിൽ യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് നൽകുന്നതിനുള്ള പദ്ധതി – പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റെൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ, യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിലും തൊഴിലവസരങ്ങളിലുമായി യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാൻ അവസരം ലഭിക്കും. 2.പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് ,…

വിവിധ തസ്തികയില്‍ ഒഴിവുകള്‍

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക്…

കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 )

കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 ) പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം   പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ്

പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് : വാഹന ദർഘാസ് 2024 ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) വാഹനങ്ങളായ ക്വാളിസ്, ഇന്നോവ, ബൊലേറോ, സുമോവിക്ട, ജാസ്സ് തുടങ്ങിയ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഇ-ടെൻഡർ മുഖേന ഒക്ടോബർ 15 നകം…

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന് സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 7 മുതൽ 9 വരെ ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്‌പെഷ്യൽ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ…

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ…

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 )

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 ) നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം:സമ്മേളനത്തിന് ഇന്ന് (ഒക്ടോബർ 4) തുടക്കം ഇന്ന് (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ…

സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല…

error: Content is protected !!